Connect with us

Special Report

പരിഹസിച്ചവർക്ക് ഇതാ മറുപടി.. ഷൈൻ ടോം ചാക്കോ തേച്ചിട്ട് പോയോ!!’ – ചുംബന ചിത്രം പങ്കുവച്ച് തനൂജ

Published

on

നടൻ ഷൈൻ ടോം ചാക്കോയുമായി വേർപിരിഞ്ഞെന്നുള്ള അഭ്യൂഹങ്ങൾക്ക് ഇടയിൽ വിമർശകർക്ക് മറുപടിയുമായി ഭാവി വധുവും മോഡലുമായ തൻഹ ഷെറിൻ എന്ന തനൂജ. ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പമുള്ള ഒരു പ്രണയ ചിത്രമാണ് തനൂജ പങ്കുവച്ചിരിക്കുന്നത്. ഷൈനിന് കവിളിൽ ഒരു ചുംബനം നൽകുന്ന

ഫോട്ടോയാണ് തനൂജ വിമർശകർക്ക് മറുപടിയായി ഇട്ടത്. കുറച്ച് നാളുകളായി ചില കമന്റുകൾ വരുന്നുണ്ടായിരുന്നു. ഇതിൽ ഷൈൻ ടോം ചാക്കോ തേച്ചോ എന്നായിരുന്നു ഒരു ചോദ്യം. കമന്റ് ഇട്ടവർക്ക് എല്ലാം അപ്പോൾ തന്നെ അതെ നാണയത്തിൽ മറുപടിയും കൊടുക്കാറുണ്ടായിരുന്നു.

“തേക്കാൻ ഇത് എന്താ ഭിത്തിയാണോ” എന്നായിരുന്നു തനൂജയുടെ മറുപടി. പുതിയ പോസ്റ്റിന് താഴെയും ചില വിമർശന കമന്റുകൾ വന്നിട്ടുണ്ടായിരുന്നു. “ഇതൊന്നും മര്യാദക്ക് പോവില്ല ഉറപ്പ്” എന്നായിരുന്നു അതിന് താഴെ വന്നിട്ടുള്ള കമന്റ്. “എന്ന വളഞ്ഞു പോകാലോ” എന്നായിരുന്നു അതിന് കൊടുത്ത മറുപടി.

തനുജയെ പിന്തുണച്ചും നിരവധി പ്രതികരണങ്ങൾ വന്നിരുന്നു. “നിങ്ങള് വീണ്ടും ഒന്നിച്ചോ.. ഇടയ്ക്ക് ഷൈൻ ചേട്ടൻ നിങ്ങൾടെ ഒരുമിച്ച് ഉള്ള ഫോട്ടോസ് റിമൂവ് ചെയ്തപ്പോൾ വിചാരിച്ച് പിരിഞ്ഞു എന്ന്.. ഇതാണ് ഭംഗി”, “വിമർശകർ ഒരു പൊടിക്ക് അടങ്ങിക്കൂ.. എൻജോയ് ലൈഫ്”, “ഇവർ പിരിഞ്ഞെന്ന്

പറഞ്ഞ മാപ്രാകൾ എവിടെ” എന്നിങ്ങനെ പോകുന്നു പിന്തുണച്ചുള്ള കമന്റുകൾ. പൊതുവേദികളിൽ ഷൈൻ ടോമിന് ഒപ്പം വന്നപ്പോഴാണ് തനുജയെ മലയാളികൾ ആദ്യം ശ്രദ്ധിക്കുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് വാർത്തകൾ വന്നതോടെ കാര്യങ്ങൾ വ്യക്തമായത്.

ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ അടക്കം ചിത്രം തനൂജ നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കം ആകുന്നത്. ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. എന്തായാലും അഭ്യൂഹങ്ങൾക്ക് എല്ലാം വിരാമം ആയിരിക്കുകയാണ്.