പലരും സൂം ചെയ്‌ത്‌ അവർക്ക് വേണ്ട രീതിയിൽ ആ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു…വൈറൽ വീഡിയോയെ കുറിച്ച് പ്രതികരിച്ച് നടി മാളവിക മേനോൻ…

in Special Report

2012ൽ പുറത്തിറങ്ങിയ “916 ” എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് മാളവിക മേനോൻ. അനൂപ് മേനോന്റെ മകൾ ആയി എത്തിയ ചിത്രത്തിൽ ആസിഫ് അലി ആയിരുന്നു മാളവികയുടെ നായകൻ. ഒരു തുടക്കക്കാരിയുടെ യാതൊരു പിഴവകളും ഇല്ലാതെ മികച്ച പ്രകടനമാണ് ആദ്യ സിനിമയിൽ തന്നെ താരം കാഴ്ച വെച്ചത്.

പിന്നീട് “സർ സിപി”, “മൺസൂൺ “, “ദേവയാനം “, “ഞാൻ മേരിക്കുട്ടി”, “ജോസഫ്”, “പൊറിഞ്ചു മറിയം ജോസ്”, “എടക്കാട് ബറ്റാലിയൻ”, “മാമാങ്കം” തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴിലും, തെലുങ്ക് സിനിമകളിലും സജീവമാണ് മാളവിക മേനോൻ. കൊടുങ്ങല്ലൂർ സ്വദേശിയായ മാളവിക, അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടി ആണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുമുണ്ട്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരു പോലെ ചേരുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തരംഗമാകാറുണ്ട്. അത്തരത്തിൽ മാളവിക അടുത്തിടെ നടത്തിയ ഒരു ഫോട്ടോ ഷൂട്ട് വലിയ ചർച്ചയായിരുന്നു. വിവാദമായ ആ ഫോട്ടോഷൂട്ടിനെ കുറിച്ച് തുറന്നു പറയുകയാണ് മാളവിക. ആ സമയത്ത് യൂട്യൂബ് ചാനൽ ഇല്ലാതിരുന്ന ഒരു നടി താൻ മാത്രമായിരുന്നു. അങ്ങനെ എല്ലാവരും നിർബന്ധിച്ചത് കൊണ്ടായിരുന്നു യൂട്യൂബ് ചാനൽ ആരംഭിച്ചത് എന്ന് മാളവിക പറയുന്നു.

അങ്ങനെയിരിക്കെ കുറച്ചു നാൾ മുമ്പായിരുന്നു കുടുംബസമേതം മൂന്നാറിലേക്ക് യാത്ര പോയത്. ഫോട്ടോഗ്രാഫി ടീമും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു. അവിടെ വച്ചായിരുന്നു വിവിധ കോസ്റ്റ്യൂമുകളിൽ ഫോട്ടോ ഷൂട്ട് നടത്തിയത്. അവയെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മഞ്ഞ ഡ്രസ്സ് ഇട്ട ഫോട്ടോകൾ ആയിരുന്നു. ആ ഫോട്ടോകൾ വൈറൽ ആവുകയായിരുന്നു.

എന്നാൽ നൈറ്റിയിൽ ഫോട്ടോഷൂട്ട് നടത്തി എന്ന തരത്തിലായിരുന്നു ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ആ ഡ്രസ്സ് നൈറ്റി അല്ല എന്നും മറ്റ് വസ്ത്രം പോലെ ഒരു വസ്ത്രം തന്നെയാണ് എന്നും തുറന്നു പറയുകയാണ് താരം. അന്നെടുത്ത ഫോട്ടോകളും വീഡിയോകളും യൂട്യൂബ് ചാനലിലും പങ്കുവെച്ചിരുന്നു. താരം തന്നെയാണ് സ്വയം എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ അതെല്ലാം പങ്കുവെച്ചത്.

ആദ്യമായിട്ടാണ് ഒരു വീഡിയോ എഡിറ്റ് ചെയ്ത് താരം യൂട്യൂബിൽ ഇടുന്നത്. അടുത്ത ദിവസം കുടുംബസമേതം അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ അമ്മയായിരുന്നു ആ വീഡിയോ ഇത്രത്തോളം ചർച്ചയായത് ആദ്യം കണ്ടത്. അതിനോടകം വസ്ത്രത്തെ കുറ്റപ്പെടുത്തി ഒരുപാട് കോളുകളും മെസ്സേജുകളും വന്നിരുന്നു. വളരെ നോർമൽ ആയിട്ട് ഇട്ട ഒരു വീഡിയോ പലരും സൂം ചെയ്ത് അവർക്ക് ഇഷ്ടമുള്ളത് പോലെയുള്ള തലക്കെട്ടുകളോടെ പ്രചരിപ്പിക്കാൻ തുടങ്ങി.

വസ്ത്രത്തിനുള്ളിൽ മാളവിക ഒന്നും ഇട്ടിട്ടില്ല എന്ന രീതിയിൽ ആയിരുന്നു വാർത്തകളും ചിത്രങ്ങളും പ്രചരിച്ചത്. എന്നാൽ ആ ചിത്രം കാണുന്ന ഏതു പൊട്ടനും മനസ്സിലാകും ലൈറ്റിന്റെ ഷാഡോ കൊണ്ട് മാത്രമാണ് അങ്ങനെ തോന്നുന്നത് എന്നും താരം വ്യക്തമാക്കി. ആ വൈറൽ വീഡിയോ ഇടുന്നതിനു മുമ്പ് അതേ വസ്ത്രത്തിൽ ഉള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

അതിൽ സ്ട്രാപ്പ് വരെ കാണാം. പിന്നെ എന്തർത്ഥത്തിലാണ് ഇവരൊക്കെ ഇങ്ങനെ പ്രചരിക്കുന്നത് എന്ന് അറിയില്ല എന്ന് മാളവിക പറയുന്നു. മാളവികയുടെ അമ്മയാണ് താരത്തിന്റെ ഡ്രസ്സ് സ്റ്റൈലിസ്റ്റ്. തനിക്ക് ഏറ്റവും നല്ലതും ചീത്തയും ഏതാണെന്ന് അറിയുന്നത് അമ്മയ്ക്ക് ആണെന്നും അമ്മയാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നും താരം പങ്കു വെച്ചു. ആശ ശരത്തും ഗുരുസ്വാമി സുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന “ഇന്ദ്ര” എന്ന ചിത്രത്തിലാണ് മാളവിക ഇപ്പോൾ അഭിനയിച്ചു വരുന്നത്.