Special Report
പിആർ വർക്കേഴ്സിനെ വെച്ച് സ്വന്തം പേരിനൊപ്പം സൂപ്പർസ്റ്റാർ എന്ന് ചേർക്കുന്ന നടി മലയാള സിനിമയിലുണ്ട് ! വാക്കുകൾ ചർച്ചയാകുന്നു !
ഇപ്പോൾ സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്. തന്റെ ഏറ്റവും പുതിയ തമിഴ് സിനിമ നിതിലൻ സാമിനാഥൻ- വിജയ് സേതുപതി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മഹാരാജ’വലിയ വിജയമായി പ്രദർശനം തുടരുകയാണ്, ഈ സിനിമയുടെ പ്രൊമോഷൻ സമയത്താണ് സിനിമ രംഗത്തെ തന്റെ ചില അനുഭവങ്ങളെ കുറിച്ച് മംമ്ത തുറന്ന് പറഞ്ഞത്.
പരോക്ഷമായി മുൻനിര നായികമാരെയാണ് ,മംമ്ത വിമർശിച്ചത്, പിആർ വർക്കേഴ്സിനെ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്ന് ചേർക്കുന്നവർ മലയാള സിനിമായിലുണ്ടെന്ന മംമ്‌തയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ആ വാക്കുകൾ ഇങ്ങനെ, സ്വന്തം പി.ആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പത്തുപന്ത്രണ്ട് മീഡിയകളില്‍ പേരിനൊപ്പം
സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറുകള്‍ നമുക്ക് ചുറ്റുമുണ്ട്… അങ്ങനെയൊരു നടി മലയാളത്തിലുമുണ്ട്. അവരെയൊന്നും ഞാന്‍ കാര്യമാക്കാറില്ല. എന്റെ പണി അഭിനയിക്കുക എന്നത് മാത്രമാണ്. അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും എന്റെ 100 ശതമാനവും അതിന് വേണ്ടി കൊടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ട്. വേറൊന്നും ആവശ്യമില്ല. ഈ സൂപ്പര്‍സ്റ്റാര്‍ഡം പോലുള്ള
കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്തയാളാണ് ഞാന്‍. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്താണ് ഈ സൂപ്പര്‍സ്റ്റാര്‍ എന്നതിന്റെ അര്‍ത്ഥമെന്ന് നമ്പര്‍ വണ്‍, നമ്പര്‍ ടു റാങ്കിങ്ങൊക്കെ ശ്രദ്ധിക്കുന്നവരാണ് സൂപ്പര്‍സ്റ്റാര്‍ ടൈറ്റിലിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ഞാന്‍ എന്തായാലും അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. എനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല എന്നതാണ് സത്യം എന്നും മംമ്ത പറയുന്നു.
അതേസമയം മംമ്ത ഉദേശിച്ചത് മഞ്ജു വാര്യയേയാണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ, മലയാളത്തിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന ടാഗ് ലൈൻ ഏറ്റവും കൂടുതൽ കേട്ടത് മഞ്ജു വാര്യർക്ക് ഒപ്പമായിരുന്നു, അതുമാത്രമല്ല മലയാളത്തിലെ ഒരു പ്രമുഖ നടി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോൾ താൻ അതിൽ സഹതാരമായി അഭിനയിക്കാൻ തയ്യാറയെന്നും എന്നാൽ പിന്നീട് തന്റെ ഒരു സിനിമയിലേക്ക്
ഗസ്റ്റ് റോളിലേക്ക് ക്ഷണിച്ചപ്പോൾ ഈ നടി വന്നില്ലെന്നും മംമ്ത ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തിയ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ മംമ്ത ഗസ്റ്റ് റോളിൽ എത്തിയിരുന്നു.
ആ നടിയുടെ തിരിച്ചുവരവിന് സപ്പോർട്ട് എന്ന നിലയിൽ മാത്രമാണ് താൻ ആ സിനിമ ചെയ്തത് എന്നും, എന്നാൽ ഞാൻ ലീഡായി ചെയ്യുമ്പോൾ ആ നടിയെ അതിഥി വേഷത്തിൽ വിളിച്ചു.
അവർ നോ പറഞ്ഞു. ഇൻസെക്യൂരിറ്റി കാരണമാണത്. താൻ ആർട്ടിസ്റ്റെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ ഇൻസെക്യൂർ അല്ലെന്നും മംമ്ത വ്യക്തമാക്കി. ഇൻസെക്യൂർ ആക്ടേർസ് മാത്രമേ മറ്റുള്ളവരെ മാറ്റി നിർത്തൂയെന്നും മംമ്ത തുറന്നടിച്ചു. ഗലാട്ട തമിഴിനോടാണ് മംമ്ത പ്രതികരിച്ചത്. അതുപോലെ പരോക്ഷമായി നയൻതാരയെ വിമർശിച്ചും മംമ്ത സംസാരിച്ചിരുന്നു..