പിങ്ക് ഡ്രസ്സിൽ അതി സുന്ദരിയായി ഇൻസ്റ്റാഗ്രാമിലെ വൈറൽ പെണ്കൊടി ഇഷി; ഫോട്ടോ ഏറ്റെടുത്ത് മല്ലു ആരാധകർ

in Special Report

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ഇഷി ദത്ത. മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം തന്റെ അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷക കയ്യടി നേടാനും താരത്തിന് സാധിച്ചു.


മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ദൃശ്യം എന്ന സിനിമയുടെ ഹിന്ദി പതിപ്പിൽ അഭിനയിച്ചു കൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതിന്റെ രണ്ടാം ഭാഗത്തിനും പ്രത്യക്ഷപ്പെട്ടുകൊണ്ട് പ്രേക്ഷക കയ്യടി നേടാനും താരത്തിന് സാധിച്ചു. ഒരുപാട് ടിവി ഷോകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് വീട്ടമ്മമാരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വെശത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഒരുപാട് സൂപ്പർ മോഡൽ ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് രണ്ട് മില്യനിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പിങ്ക് ഡ്രസ്സിൽ അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

2012 ൽ പുറത്തിറങ്ങിയ ചാണക്യുട് എന്ന തെലുങ്ക് സിനിമയിൽ സ്വപ്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ ഏണിതു മനസ്സലി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിൽ അരങ്ങേറ്റം കുറിച്ചു. 2015 ൽ ദൃശ്യം എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

പിന്നീട് തുടർച്ചയായി ഹിന്ദി സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഒരുപാട് ടിവി ഷോകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആഷിക് ബനായ എന്ന പാട്ടിലൂടെ ഇന്ത്യൻ യുവാക്കളുടെ ഹൃദയം കീഴടക്കിയ തണുശ്രീ ദത്ത താരത്തിന്റെ സഹോദരിയാണ്. പ്രമുഖ വ്യവസായിയും നടനും മോഡലും ആയ വത്സൽ സേത്ത് ആണ് താരത്തിന്റെ ജീവിത പങ്കാളി.