Special Report
പൃഥ്വിരാജ് ഏത് വേഷം ചെയ്താലും അത് അഭിനയിക്കുകയാണെന്ന് നമുക്ക് തോന്നും.. മികച്ച അഭിനേതാവ് ഇന്ദ്രജിത്ത് തന്നെയാണ്.. അബ്രഹാം കോശി..
അനുഗ്രഹീത കലാകാരൻ സുകുമാരന്റെ മക്കൾ എന്നതിനപ്പുറം പൃഥ്വിരാജൂം ഇന്ദ്രജിത്തും ഇന്ന് സിനിമ രംഗത്ത് തങ്ങളുടേതായ ഒരു സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ ഇന്ദ്രജിത്ത് തന്റെ സിനിമ ജീവിതത്തിന്റെ 20 മത് വര്ഷം ആഘോഷിക്കുകയാണ്. പ്രിത്വിരാജ് ഇപ്പോൾ തന്റെ സിനിമ എമ്പുരാന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. എന്നാൽ ഇപ്പോഴിതാ പൃഥ്വിയെ കുറിച്ച് നടൻ എബ്രഹാം കോശി പറഞ്ഞ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സിനിമകളിൽ പൃഥ്വിരാജിന്റെ അഭിനയത്തില്‍ കൃത്രിമത്വം തോന്നുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സിനിമകള്‍ കണ്ടാല്‍ പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നുമെന്നും നല്ല നടൻ ഇന്ദ്രജിത്ത് ആണെന്നും താരം പറഞ്ഞു. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം സംസാരിച്ചത്. പൃഥ്വിയേക്കാൾ മികച്ച നടൻ ഇന്ദ്രജിത്ത് ആണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, പൃഥ്വിരാജ് ഏത് കഥാപാത്രം ചെയ്താലും അത് അഭിനയിക്കുകയാണ് എന്ന് അറിയാം.
ലാലേട്ടനൊക്കെ ഒരു വേഷം ചെയ്തു കഴിഞ്ഞാല്‍, അഭിനയിക്കുകയല്ല ആ ക്യാരക്ടർ വന്നു നില്‍ക്കുകയാണെന്ന് നമുക്ക് തോന്നും. അദ്ദേഹത്തെ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ടും ഇഷ്ടപ്പെടുന്നത് കൊണ്ടും ആവാം. എന്തുതന്നെയായാലും അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നുകയില്ല. പക്ഷെ രാജുവിന്റെ സിനിമ കണ്ടാല്‍ അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നും.
വൃത്തിയായിട്ട് ചെയ്യത്തില്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. പക്ഷേ അഭിനയിക്കുകയാണ് എന്ന തോന്നല്‍ നമുക്ക് വരും. എന്റെ അഭിപ്രായത്തില്‍ ഒന്നൂടെ നല്ലത് ഇന്ദ്രജിത്താണ്. അദ്ദേഹത്തിന്റെ അഭിനയം നാച്ചുറലാണ്. പൃഥ്വിരാജ് പല വേഷങ്ങളും നന്നായിട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഇന്ദ്രനാണ് ഒന്നൂടെ ഉയരേണ്ടിയിരുന്നത്. തലയില്‍ എഴുത്താവാം, പൃഥ്വിരാജിന്റെ അത്രയും ഭാഗ്യം അദ്ദേഹത്തിന് ഇല്ലായിരിക്കും എന്നും അബ്രഹാം കോശി പറയുന്നു.