Special Report
പ്രണയം തുളുമ്പുന്ന ചിത്രം. ഷൈന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി തനൂജ ഷൈൻ .. സുഗ നിദ്രയിൽ വീണ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
മലയാളത്തിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും എല്ലാ തരം റോളുകളും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചു കഴിഞ്ഞു. ഈ വര്‍ഷം ആദ്യത്തിലാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്.
പിന്നാലെ താരവും തനൂജയും ഒന്നിച്ച പൊതു ചടങ്ങുകളിലെല്ലാം എത്തിയിരുന്നു. പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. അടുത്തിടെ ഇരുവരും പിരിഞ്ഞെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷൈനിനൊപ്പമുള്ള പ്രണയ ചിത്രം പങ്കുവച്ച്
തനൂജ മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രണയ ചിത്രം പങ്കുവച്ചിരിക്കുകയാണ് തനൂജ.
ഷൈനിന്റെ നെഞ്ചില്‍ കണ്ണുകള്‍ അടച്ച് തലവച്ചുറങ്ങുന്ന റൊമാന്റിക് ചിത്രമാണ് തനൂജ പങ്കുവച്ചിരിക്കുന്നത്. ഷൈനുമായി പിരിഞ്ഞുവെന്ന അഭ്യൂഹം
പ്രചരിപ്പിക്കുന്നവര്‍ക്ക് വീണ്ടും മറുപടി നല്‍കിയിരിക്കുകയാണ് തനൂജ. വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമത്തില്‍ നിന്ന് നീക്കിയതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന് പ്രചാരണം ശക്തമായത്. ‘ഷൈന്‍ ടോം തേച്ചോ’ എന്ന കമന്റിന് ‘തേക്കാന്‍ ഇതെന്താ
ഭിത്തി വല്ലതും ആണോ?’ എന്നും താരം കമന്റ് ചെയ്തിരുന്നു. ഷൈനിന് പ്രണയ ചുംബനം നല്‍കുന്ന ചിത്രമായിരുന്നു തനൂജ പങ്കുവച്ചിരുന്നത്. ജനുവരിയിലായിരുന്നു ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.