മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉൾപ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്. 1991 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. മോഡലിംഗ് രംഗത്തും സജീവമായ ശ്വേത അവതാരക ആയും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്
അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. പ്രായത്തിന് റിവേഴ്സ് ഗിയർ മാത്രം എന്നാണ് ആരാധകരുടെ അഭിപ്രായം.
1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടിയിട്ടുണ്ട്. നിരവധി തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശ്വേത നേടി. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.
രതിനിർവേദം, കളിമണ്ണ് പോലെയുള്ള സിനിമകളിൽ അഭിനയിച്ച് വിമർശനങ്ങൾ നേടുകയും ചെയ്തിരുന്നു. തനിക്ക് കിട്ടുന്ന ഏത് വേഷവും ചെയ്യാൻ യാതൊരു മടിയും താരത്തിനില്ല. കരിയറിന്റെ തുടക്ക കാലത്ത് കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചാണ് ശ്വേത മേനോൻ വിവാദങ്ങളിൽ നിറഞ്ഞിരുന്നു.