ഫൈറ്റ് രംഗങ്ങൾ ചെയ്യാൻ എളുപ്പം… ഏറ്റവും പ്രയാസം അത്തരം രംഗങ്ങൾ അഭിനയിക്കാൻ…” അനുഭവങ്ങൾ പങ്കു വെച്ച് സാമന്ത!

in Special Report

അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്ന താരം ആണ് സാമന്ത. തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരി ആയ സാമന്തയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. തന്റെ അഭിനയജീവിതത്തിൽ ഏറ്റവും മികച്ച ഘട്ടത്തിൽ ആണ് ഇപ്പോൾ താരം എത്തി നിൽക്കുന്നത്.അത്രയേറെ ശക്തവും വ്യത്യസ്തവും ആയ കഥാപാത്രങ്ങൾ ആണ് താരത്തിനെ തേടിയെത്തുന്നത്.

അടുത്തിടെ സൂപ്പർതാരം നാഗചൈതന്യയും ആയുള്ള താരത്തിന്റെ വിവാഹമോചനം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹമോചനത്തിനു ശേഷമായിരുന്നു താരത്തിന് മയോസിറ്റിസ് എന്ന രോഗം ബാധിച്ച വിവരം താരം തന്നെ വെളിപ്പെടുത്തിയത്. ഇതോടെ രോഗത്തെക്കുറിച്ചുള്ള വാർത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. “പുഷ്പ” എന്ന ചിത്രത്തിലെ “ഊ അണ്ഡവ മാമ” എന്ന് തുടങ്ങുന്ന ഗാനത്തിനെ കുറിച്ച് സാമന്ത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ആരാധകർക്ക് ഇടയിൽ ഒരുപാട് ആവേശം തീർത്ത ഗാനമായിരുന്നു പുഷ്പയിലെ ഈ ഗാനം. എന്നാൽ ആ ഗാനത്തിൽ സെക്സിയായി അഭിനയിക്കാൻ ഏറെ പാടുപെട്ടു എന്ന് തുറന്നു പറയുകയാണ് സാമന്ത. സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ “യശോദ”യുടെ പ്രൊമോഷൻ പരിപാടിയിൽ വെച്ച് താരം പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. “യശോദ” എന്ന ചിത്രത്തിൽ സാമന്തയുടെ ഉശിരൻ ഫൈറ്റ് രംഗങ്ങൾ ഉണ്ടെന്ന് വാർത്തകളിൽ മുമ്പ് പ്രചരിച്ചിരുന്നു.

സംഘട്ടന രംഗങ്ങൾ ആണ് അതോ സെക്സിയായ അഭിനയിക്കുന്ന രംഗങ്ങളാണോ അഭിനയിക്കാൻ ബുദ്ധിമുട്ട് എന്ന അവതാരകയുടെ ചോദ്യത്തിന് മറിച്ചൊന്നു ചിന്തിക്കാതെ സെക്സിയായി അഭിനയിക്കുന്നതാണ് ബുദ്ധിമുട്ട് എന്ന് സാമന്ത തുറന്നു പറയുകയായിരുന്നു. “പുഷ്പ”യിലെ “ഊ അണ്ഡവാ മാമ ” എന്ന ഗാനം ഒരുപാട് ബുദ്ധിമുട്ടിയാണ് ചെയ്തത് എന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്നെ വ്യക്തിപരമായി അറിയുന്നവർക്ക് എല്ലാം താൻ സെക്സി അല്ല എന്നറിയാം.

അപ്പോൾ അങ്ങനെ അഭിനയിക്കേണ്ടി വന്നത് എത്ര ബുദ്ധിമുട്ടിയിട്ടാണ് എന്ന് അവർക്ക് മനസ്സിലാകും എന്ന് താരം പറയുന്നു. സ്‌ക്രീനിൽ കാണുന്നവർ വിചാരിക്കും അത്രയേറെ ആത്മവിശ്വാസത്തോടെയും വളരെ ആസ്വദിച്ചുമാണ് ഈ രംഗങ്ങൾ താരം ചെയ്യുന്നത് എന്ന്. എന്നാൽ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകൾ മറ്റൊന്നായിരുന്നു. എങ്ങനെയാണ് ഇത് ചെയ്യുക എന്നും ഇതെല്ലാം ശരിയായിരിക്കുമോ എന്നെല്ലാം ഉള്ള ചിന്തകൾ ആയിരുന്നു സാമന്തയുടെ മനസ്സിലൂടെ കടന്നു പോയത്.


അഭിനയം എന്ന് പറയുന്നത് തന്നെ അങ്ങനെയാണ്. സ്വന്തം വ്യക്തിത്വവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളായി മാറുന്നതാണ് അഭിനയം. അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും ബുദ്ധിമുട്ട് അനുഭവപ്പെടും എന്ന് താരം പറയുന്നു. എന്നാൽ സംഘട്ടന രംഗങ്ങൾ ചെയ്യാൻ അധികം ബുദ്ധിമുട്ട് തോന്നിയിട്ടില്ല. പുഷ്പയിലെ ഗാനരംഗത്തിന് വേണ്ടി ഒരുപാട് പ്ലാനിങ്ങും പ്രാക്ടീസും എല്ലാം ചെയ്തിരുന്നു. ചിത്രത്തിലെ ഒരു പ്രധാന ആകർഷണം തന്നെയായിരുന്നു സാമന്തയുടെ ഗാനം. ഈ ഗാനത്തിൽ അഭിനയിക്കാൻ താരത്തിന് പ്രചോദനം നൽകിയത് അല്ലു അർജുൻ ആയിരുന്നു എന്നും താരം പറഞ്ഞിട്ടുണ്ട്.