Special Report
ബന്ധുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു പവിത്ര ; അമരാവതിയിലുണ്ടായ കാറപകടത്തിൽ സീരിയൽ താരം പവിത്ര ജയറാമിന് ദാരുണാന്ത്യം
ആന്ധ്രാപ്രദേശ് : അമരാവതിയിലുണ്ടായ കാറപകടത്തിൽ സീരിയൽ നടിക്ക് ദാരുണാന്ത്യം. കന്നഡ നടി പവിത്ര ജയറാം (39) ആണ് മരിച്ചത്. മെഹബൂബ നഗറിന് സമീപത്താണ് അപകടമുണ്ടായത്. ആന്ധ്രയിൽ നിന്നും കർണാടകയിലേക്ക് പോകുന്നതിനിടെ പവിത്ര ജയറാം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച്
മറിയുകയായിരുന്നു.
ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിൽ പുറകെ വരികയായിരുന്ന ബസും ഇടിച്ച് കയറിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്രയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിലുണ്ടായിരുന്ന പവിത്രയുടെ ബന്ധുക്കളെ പരിക്കുകളൊടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെലുങ്ക് ടെലിവിഷൻ പരമ്പരയായ ത്രിനയനിയിലൂടെ അഭിനയരംഗത്ത് എത്തിയ പവിത്ര നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ ടെലിവിഷൻ പരിപാടികളോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.