Connect with us

Special Report

ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് പലതരം ചുറ്റിക്കളികൾ ഉണ്ടെന്നും ഇത് വരേയ്ക്കും ഉള്ള ഷോയിൽ പങ്കെടുത്ത സ്ത്രീകളിൽ “ചിലർ ” ( ചിലർ മാത്രം ) കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ടെന്നും അഖിൽ മാരാർ പറഞ്ഞപ്പോൾ അത് കേട്ട് ചന്ദ്രഹാസം ഇളകിയ കുറേ പേർ. ആ ഷോയിൽ പങ്കെടുത്ത എല്ലാ സ്ത്രീകൾക്കും ട്രോമ ആയിട്ടുണ്ടെന്നും ആ ഒരൊറ്റ പരാമർശം കാരണം അവരെല്ലാവരും സൈബർ ബുള്ളിയിങ്ങിനു വിധേയമായെന്നും അത് കൊണ്ട് അഖിൽ മാരാർ മാപ്പ് പറയണം എന്നും പ്രമുഖ ആക്ടിവിസ്റ്റ്

Published

on

അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് പലതരം ചുറ്റിക്കളികൾ ഉണ്ടെന്നും ഇത് വരേയ്ക്കും ഉള്ള ഷോയിൽ പങ്കെടുത്ത സ്ത്രീകളിൽ “ചിലർ ” ( ചിലർ മാത്രം ) കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ടെന്നും അഖിൽ മാരാർ പറഞ്ഞപ്പോൾ അത് കേട്ട് ,

ചന്ദ്രഹാസം ഇളകിയ കുറേ പേർ. ആ ഷോയിൽ പങ്കെടുത്ത എല്ലാ സ്ത്രീകൾക്കും ട്രോമ ആയിട്ടുണ്ടെന്നും ആ ഒരൊറ്റ പരാമർശം കാരണം അവരെല്ലാവരും സൈബർ ബുള്ളിയിങ്ങിനു വിധേയമായെന്നും അത് കൊണ്ട് അഖിൽ മാരാർ മാപ്പ് പറയണം എന്നും പ്രമുഖ ആക്ടിവിസ്റ്റ്!!

കാടടച്ചു വെടിവയ്ക്കാതെ ഇരകളുടെ പേര് ഉറക്കെ വിളിച്ചുപ്പറയണം എന്നാണ് പ്രമുഖ വട്ടപ്പൊട്ടിസ്റ്റുകളുടെ ആഹ്വാനം.ഐവാ!!! അഖിലിനെതിരെ കുരച്ചു ചാടി നാവ് അകത്തിടും മുമ്പ് ഒമർ ലുലു എന്ന സംവിധായകൻ കം ബിഗ് ബോസ് contestant ന്റെ പേരിൽ യുവനടിയുടെ പീ ഡന ആരോപണം. സെയിം കാസ്റ്റിംഗ് കൗച്ചു്

തന്നെ. അങ്ങനെയെങ്കിൽ യുവനടി ആരെന്നു വെളിപ്പെടുത്തൽ വരാത്ത പക്ഷം ഇതേ വരെ ഒമർ ലുലുവിന്റെ സിനിമകളിൽ അഭിനയിച്ച എല്ലാ പെൺകുട്ടികളും സംശയത്തിന്റെ നിഴലിൽ ആവില്ലേ?? അയാളുടെ സിനിമകളിലെ ഓഡിഷന് പങ്കെടുത്ത,

എന്നാൽ അവസരം കിട്ടാത്ത എല്ലാ പെൺകുട്ടികൾക്കും ഇതേ ട്രോമ ഉണ്ടാവേണ്ടതല്ലേ??? ആ പേര് വെറും യുവ നടി ആയി തന്നെ നില്ക്കുമ്പോൾ അയാളുടെ സിനിമകളിൽ ഒരു വട്ടം എങ്കിലും അഭിനയിച്ച ഓരോ കലാകാരിക്ക് എതിരെയും സൈബർ അറ്റാക്ക് വരേണ്ടതല്ലേ?? ഇതേ കുറിച്ച് എന്താണ് വട്ടപ്പൊട്ടിസ്റ്റുകളുടെ


അഭിപ്രായം?? ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ കുരച്ചു ചാടിയ സെയിം ടീമുകൾ ആണ് അഖിൽ മാരാർ ഇരകളുടെ പേര് വെളിപ്പെടുത്താൻ എന്തിന് മടിക്കുന്നു എന്ന ചോദ്യം ഉയർത്തുന്നത് ,
എന്നതാണ് കോമഡി 🤣പണ്ട് ശ്രീനാഥ്‌ ഭാസി ഒരു ഇന്റർവ്യൂവിൽ അവതാരകയെ തെറി വിളിച്ചപ്പോൾ കേസ്,

സ്ത്രീവിരുദ്ധത ഒക്കെ നിരന്നു നിന്ന് ഭാസിയെ വിചാരണ ചെയ്തു. . എന്നാൽ ആക്റ്റീവിസ്റ്റ് ഇന്റർവ്യൂവിൽ അവതാരകനെ പച്ചയ്ക്ക് തെറി വിളിച്ചപ്പോൾ കേസും ഇല്ല, കോപ്പും ഇല്ല. പ്രത്യേക തരം ജെണ്ടർ പൊളിറ്റിക്സ് 🤣🤣പ്രത്യേക തരം ഫെമിനിച്ചം.എന്നാണ് അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company