Special Report
ബെഡ്‌റൂം സീനില്‍ അഭിനയിക്കാന്‍ ചിലര്‍ക്ക് ഭയമാണ്! ഇതിന് പിന്നിലെ കാരണമെന്താണെന്ന് വെളിപ്പെടുത്തി നടി തമന്ന..ചിലർ പലതും ചെയ്യും,,
തമിഴിലും തെലുങ്കിലുമായി തിളങ്ങി നില്‍ക്കുന്ന താര സുന്ദരിയാണ് തമന്ന ഭാട്ടിയ. എത്ര ഹോട്ട് വേഷം ധരിച്ചാലും അതെല്ലാം ഇണങ്ങുന്ന ഒരേ ഒരു നടി തന്നെയാണെന്നാണ് പൊതുവേ ആരാധകരുടെ അഭിപ്രായം. ഇടയ്ക്ക് കുറച്ചുകാലം സിനിമയില്‍ അത്ര ശോഭിച്ചില്ലെങ്കിലും ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി. സൂപ്പര്‍താരം രജനീകാന്തിന്റെ ജയിലര്‍ എന്ന സിനിമയിലെ കാവാല എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സ് ആണ്
തമന്നയെ വീണ്ടും ഹിറ്റിലേക്ക് എത്തിച്ചത്. ഇതിന് പിന്നാലെ മലയാളത്തില്‍ ദിലീപിനൊപ്പം ബാന്ദ്ര എന്ന സിനിമയിലും നടി അഭിനയിച്ചു… നിരവധി സിനിമകളില്‍ അഭിനയിച്ച് നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയതോടെ ബോളിവുഡിലേക്കും ഒരു വാതില്‍ നടിയ്ക്കായി തുറന്നു. അവിടെ അഭിനയിക്കാന്‍ പോയതിന് പിന്നാലെ തമന്ന നടന്‍ വിജയ് വര്‍മ്മയുമായി പ്രണയത്തിലായി. ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നു എന്നതും
ശ്രദ്ധേയമാണ്. അതേ സമയം അടുത്തിടെ പല അഭിമുഖങ്ങളിലൂടെയുമായി നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വിവാഹത്തിന് മുന്‍പേ കുട്ടികള്‍ക്ക് ജന്മം കൊടുക്കണമെന്ന് മുതല്‍ നിരവധി കാര്യങ്ങളാണ് നടി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ബെഡ്‌റൂം സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഓരോ അഭിനേതാക്കളുടെയും വികാരം എന്തായിരിക്കും എന്നതിനെ കുറിച്ച് തമന്ന തുറന്നു പറഞ്ഞിരിക്കുകയാണ്.
സുന്ദര്‍ .സി സംവിധാനം ചെയ്ത സിനിമയിലാണ് തമന്ന അഭിനയിച്ചിരിക്കുന്നത്. അടുത്തിടെ ചിത്രം തിയേറ്ററുകളിലേക്ക് എത്തി. ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് തന്റെ സിനിമാ-വ്യക്തി ജീവിതത്തെ പറ്റി നടി തുറന്ന് സംസാരിച്ചത്. തമന്നയുടെ ഏറ്റവും പുതിയ ചിത്രം ഹൊറര്‍ കോമഡിയായി ഒരുക്കിയതാണ്. ചിത്രത്തിലെ പ്രേതമായിട്ടുള്ള കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
ഇതിന് വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു. സിനിമയുടെ വിജയത്തിന് പിന്നില്‍ തമന്നയുടെ കഥാപാത്രത്തിന്റെ പങ്കാളിത്തം വലുതാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. തമന്നയും ഇതില്‍ സന്തോഷവതിയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ബെഡ്‌റൂം സീനുകളില്‍ അഭിനയിക്കുന്നതിനെ കുറിച്ചും നടി പറഞ്ഞത്. ‘അഭിനേതാക്കള്‍ ബെഡ്‌റൂം രംഗങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല ചിലര്‍
നടിമാരെക്കാളും പരിഭ്രാന്തരും അസ്വസ്ഥരുമാണ്. പല താരങ്ങളിലും ഞാനിത് കണ്ടിട്ടുണ്ട്. ഇതുപോലെയുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളെ കുറിച്ച് എന്ത് വിചാരിക്കും എന്ന ആശങ്കയാണ് പലര്‍ക്കും ഉള്ളത്. ഇത് വളരെ വിചിത്രമാണെന്ന് പറയാം. മാത്രമല്ല പല താരങ്ങളുടെ മനസ്സിലും ഇതിനെ കുറിച്ച് നിരവധി ചോദ്യങ്ങളുണ്ടെന്നും.’ നടി വെളിപ്പെടുത്തുന്നു. നിലവില്‍ നായികയായും ഐറ്റം ഡാന്‍സ്
കളിച്ചുമൊക്കെ കൈ നിറയെ അവസരങ്ങളുമായി തിരക്കിലാണ് തമന്ന. ഇതിനിടയില്‍ നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലായതിനാല്‍ വെകാതെ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഹൈദരാബാദില്‍ വെച്ച് ഉടന്‍ താരവിവാഹം നടന്നേക്കുമെന്നാണ് നടിയോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.