ബ്രേക്കപ്പായിട്ടും കാമുകന് വേണ്ടി കാത്തിരുന്നു, അവര്‍ ഇന്ന് വിവാഹിതര്‍; ആ ബന്ധം കണ്ടുപിടിച്ചത് ഞാന്‍ തന്നെ!

പ്രണയ ബന്ധത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ചതിയെക്കുറിച്ചുള്ള ആര്യയുടെ തുറന്ന് പറച്ചില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ നടന്നത് എന്താണെന്ന് കൂടുതല്‍ വ്യക്താക്കുകയാണ് ആര്യ. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്യ മനസ് തുറന്നത്. തന്റെ മുന്‍ കാമുകനും കൂട്ടുകാരിയും ഇപ്പോള്‍ വിവാഹിതരാണെന്നും ആര്യ പറയന്നുണ്ട്. ”പറ്റിപ്പോയി, എനിക്ക് നിന്നോട് ഇപ്പോള്‍ ആ വികാരം ഇല്ല. അതിനാല്‍ നമുക്ക് നിര്‍ത്താം എന്ന് ഓപ്പണായി പറയാമായിരുന്നു.


അത് ചെയ്യാതെ, ഒരു വശത്തൂടെ പ്രതീക്ഷ നല്‍കി. എന്നാല്‍ ആ വ്യക്തി കൂടെയില്ലായിരുന്നു. വാക്കുകളും പ്രവര്‍ത്തിയും വേറെ വേറെ. 24 മണിക്കൂര്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്നൊരുനാള്‍ കൂടെയില്ലാതാകുന്നു. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, മെസേജിന് മറുപടിയില്ല, പുറത്ത് പോകാമെന്ന് റഞ്ഞാല്‍ വരില്ല, കാണമെന്ന് പറഞ്ഞാല്‍ സമയമില്ല. അക്ഷരാര്‍ത്ഥത്തില്‍ അവഗണിക്കുകയായിരുന്നു. പക്ഷെ വാക്കുകളില്‍ അതില്ല” ആര്യ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാല്‍ ഒന്നുമില്ല ജോലിത്തിരക്കാണെന്ന് പറയും. ഇപ്പോഴും എന്നോട് പ്രണയമുണ്ടോന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും എന്നു പറയും. ഒരിടത്ത് പ്രതീക്ഷ തരും. അപ്പോള്‍ നമുക്കതൊരു മെന്റല്‍ ടോര്‍ച്ചര്‍ ആകും.

എന്തോ സംഭവിക്കുന്നതായി നമുക്ക് മനസിലാകും. മറ്റൊരു ബന്ധമുണ്ടെന്നത് ഞാന്‍ കണ്ടുപിടിക്കുകയും ചെയ്തു. എന്നോട് പറയുന്നതൊക്കെ നുണയാണെന്ന് എനിക്ക് അറിയാം. എത്രനാള്‍ ഈ വിശദീകരണം പോകുമെന്ന് നോക്കുകയായിരുന്നു ഞാന്‍ എന്നും ആര്യ പറയുന്നു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ സത്യസന്ധമായി പറഞ്ഞാല്‍ മതിയായിരുന്നു. അതോടെ തീര്‍ന്നേനെ. ഞാന്‍ അപ്പോള്‍ നിര്‍ത്തിയേനെ. പലരും ഞാനിത് പറയുമ്പോള്‍ എന്നെ വിശ്വസിച്ചില്ല. അവള്‍ എന്റെ സുഹൃത്തായിരുന്നു. ഞങ്ങള്‍ക്ക് പൊതുസുഹൃത്തുക്കളും ഉണ്ടായിരുന്നു. അതിനാല്‍ ആരും വിശ്വസിക്കില്ല. ആര്‍ക്കും അറിയില്ലായിരുന്നു.

പക്ഷെ അവളുടെ ഭര്‍ത്താവ് കണ്ടുപിടിച്ചു. സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരുന്നു. അവര്‍ വിശ്വസിക്കുന്നത് വരെ ആരും വിശ്വസിക്കാനും തയ്യാറായിരുന്നില്ലെന്നും ആര്യ പറയുന്നു. ഞാന്‍ കണ്ടുപിടിച്ചു. ഇങ്ങനെ ഒന്നുണ്ടോ എന്ന് ഞാന്‍ ഓപ്പണായി ചോദിച്ചു. അവന്‍ പറഞ്ഞത്, അവള്‍ കുടുംബ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ മാനസികമായ പിന്തുണ നല്‍കുക മാത്രമാണെന്നായിരുന്നു. അവള്‍ ആരുടെ സുഹൃത്താണ്? നിനക്ക് എങ്ങനെയാണ് അവളെ അറിയുന്നത്? എന്റെ ബ്രാന്റിന്റെ ഫോട്ടോഷൂട്ടിന് മോഡലായി വരുമ്പോഴാണ് അവര്‍ ആദ്യമായി പരിചയപ്പെടുന്നത്.

അതാണ് അവളുമായുള്ള അയാളുടെ ഏക ബന്ധമെന്നാണ് ആര്യ പറയുന്നത്. ഞാനും അവളും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. 12 വരെ എന്നിച്ച് പഠിച്ചവരാണ്. എന്നോട് പറയാന്‍ പറ്റാത്ത എന്ത് കുടുംബപ്രശ്‌നമാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്? പക്ഷെ സമ്മതിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ഇപ്പോഴും പറഞ്ഞിട്ടില്ല. ഞാനായിട്ട് ബന്ധം അവസാനിപ്പിച്ചതാണ്. അതായിരുന്നു അവ്‌ന വേണ്ടിയിരുന്നത്. അവര്‍ ഒരിക്കലും വസ്തുത സമ്മതിക്കില്ല. പകരം നമ്മളെ മാനസികമായി ടോര്‍ച്ചര്‍ ചെയ്യും. നമ്മളെത്രകാലം ഇങ്ങനെ നടക്കും? എന്നും ആര്യ ചോദിക്കുന്നു. ഞാന്‍ കുറേക്കാലം കാത്തിരുന്നു.

ബ്രേക്കപ്പിന് ശേഷവും കാത്തിരുന്നു. അവന്‍ തിരികെ വരുമെന്ന് കരുതി. വേണ്ടിയിരുന്നില്ല. ഇനി വരില്ല. ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല എന്ന് പറഞ്ഞവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിച്ചു. ഇതിലും വലിയ തെളിവൊന്നും എനിക്ക് തരാനില്ല. ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല. എന്റേയും അവളുടേയും കൂടെ പഠിച്ച പലര്‍ക്കും അറിയില്ല അവര്‍ വിവാഹിതരാണെന്ന്. അവര്‍ വിവാഹിതരാണ്, ഇപ്പോള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും ആര്യ പറയുന്നു.