ബ്ലാക്ക് അഴകിൽ ഹണി റോസ്.. അതിമനോഹരിയായി ഹണിറോസ് വന്നിറങ്ങിയ ആ അംബാസഡർ താരത്തിന്റെ സ്വന്തമാണോ.. പുത്തൻ ഗേറ്റപ്പ് വൈറൽ

in Special Report

ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. മലയാളത്തിലും തെലുങ്കിലുമൊക്കെ സജീവമാണ് താരം. 2005 ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു.

ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് ഏറെ ശ്രദ്ധ ലഭിച്ചിരുന്നു. പിന്നീടങ്ങോട്ട് ഹണി റോസിന്റെ മറ്റൊരു മുഖമാണ് സിനിമാ ലോകം കണ്ടത്. ഹണി റോസിന്റെ ഫാഷനും സ്റ്റൈലുമൊക്കെ ട്രെന്റ് ആവാറുണ്ട്.

നിരവധി ഉദ്ഘാടനങ്ങളിൽ താരം പങ്കെടുക്കാറുണ്ട്. ഓരോ തവണ എത്തുമ്പോഴും വ്യത്യസ്തമായ ലുക്കിലാണ് താരത്തെ കാണാറുള്ളത്. വസ്ത്രമായാലും ഹെയർ സ്റ്റൈലായാലും വ്യത്യസ്തത കൊണ്ടുവരാൻ ഹണി റോസ് ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഹണി റോസിന്റെ ഒരു വീഡിയോയാണ്

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഹണി റോസ് ഒരു പഴയ കാറിൽ വന്നിറങ്ങുന്ന വീഡിയോ ഹണി റോസിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. സാധാരണ താരങ്ങൾ വില കൂടിയ ലക്ഷ്വറി കാറുകളിലാണ് വന്നിറങ്ങാറുള്ളത്.


എന്നാൽ ഹണി വന്നിറങ്ങിയത് പഴ അംബാസഡർ കാറിലും. ഇപ്പോൾ വളരെ അപൂർവ്വമായിട്ടെ ഈ കാറുകൾ കാണാറുള്ളൂ. ഈ കാർ ഹണി റോസിന്റെ കാർ തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കറുത്ത നിറത്തിലുള്ള അംബസഡറിലാണ് ഹണി വന്നത്.


ഹണി റോസ് തന്നെയാണ് അംബാസഡർ കാർ ഓടിച്ച് വന്നത്. എന്തുകൊണ്ടാണ് ഈ കാർ ഹണി തിര‍ഞ്ഞെടുത്തു എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പലപ്പോഴും താരം ഉദ്ഘാടനത്തിന് എത്താറുള്ളത് ആഡംബര കാറുകളിലാണ്.

എന്നിട്ടും ഇത്തവണ എന്തേ അംബാസഡർ എന്നാണ് ചോദ്യം. വിന്റേജ് കാറുകളോടുള്ള ഇഷ്ടം കാെണ്ടായിരിക്കാം എന്നാണ് ചിലർ പറയുന്നത്. ഹണി റോസ് കാർ സ്വന്തമായി വാങ്ങിയതാണോ അതോ ഷൂട്ടിന് വേണ്ടിയാണോ എന്നും ചോദ്യമുണ്ട്. തിരുവനന്തപുരം രജിസ്ട്രേഷൻ

കാറാണ് ഹണി ഓടിച്ച് വന്ന ഈ കാർ. സീരീസ് നമ്പർ 2010നും മുമ്പുള്ളതാണ്. എന്നാൽ അതിലേറെ പഴക്കമുണ്ട് ഈ കാറിന്. അതേ സമയം ഹണി റോസ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന റേച്ചൽ എന്ന സിനിമയാണ് താരത്തിന്റേതായി വരാനുള്ള സിനിമ.