ഭീമനെ വളച്ച ആ കുട്ടി മലയാളി ആണല്ലെ.. മേഘ തോമസിന്റെ അഡാർ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ..

in Special Report


ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ താരമാണ് മേഘ തോമസ്. ഭീമന്റെ നായികമാരിൽ ആരാണ് ഇതെന്ന് പ്രേക്ഷകർക്ക് ഒരു ചെറിയ സംശയം വന്നേക്കാം. എന്നാൽ എഞ്ചിനീയർ കിന്നരി എന്ന് കേൾക്കുമ്പോഴോ…

അതെ ഭീമന്റെ പെണ്ണുങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു മേഘയുടേത്. ഭീമന്റെ വഴിയിൽ കർണ്ണാടക സ്വദേശിനിയായാണ് മേഘ പ്രത്യക്ഷപ്പെടുന്നത് എങ്കിലും നല്ല അസൽ മലയാളിയാണ് താരം. ഡൽഹി മലയാളിയാണ് മേഘ. അച്ഛനും അമ്മയും മലയാളികളാണ്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച അഭിനേത്രിയാണ് മേഘ. ചിത്രത്തിൽ എത്തുന്നത് ഓഡീഷൻ വഴിയാണ്. ഡയറക്ടർ അഷ്‌റഫ് ഹംസ നേരിട്ട് വിളിച്ചായിരുന്നു ചിത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.

എന്നാൽ ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചോ അണിയറ പ്രവർത്തകരെക്കുറിച്ചോ ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഭീമന്റെ വഴി മേഘയ്ക്ക് സമ്മാനിച്ചത് മികച്ച സിനിമ അനുഭവം കൂടിയാണ്. മലയാള സിനിമയിലെ തന്നെ മികച്ച അണിയറ പ്രവർത്തകരും അഭിനേതാക്കളുമായിരുന്നു

ഒപ്പം എത്തിയിരുന്നത്. പ്രണവ് മോഹൻലാൽ-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ഹൃദയത്തിൽ മേഘ എത്തിയത് ദർശനയുടെ സീനിയറായാണ്. ചെറിയ കഥാപാത്രമായിരുന്നു എങ്കിൽക്കൂടിയും മികച്ച പ്രകടനം താരം കാഴ്ച്ചവെച്ചു. മേഘ അടുത്തിടെ ഇറങ്ങിയ

അഞ്ചക്കള്ളൻ കോക്കൻ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്, തുടർന്ന് സുരേഷ് ഗോപി ബിജു മേനോൻ ചിത്രമായ ഗരുഡനിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ​ഗ്ലാമറസ് ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.