Special Report
ഭർത്താവിനെ ആട്ടിപ്പായിച്ചു, മകനെ ഉപേക്ഷിച്ചു എന്നൊക്കെ പറയാൻ നിനക്കെന്ത് യോഗ്യത, തായ്ലൻഡ് ട്രിപ്പിനിടെ മോശം കമന്റിട്ടയാൾക്കെതിരെ പൊട്ടിത്തെറിച്ച് മഞ്ജു പത്രോസ്
ബിഗ് ബോസ് താരവും നടിയുമായി മഞ്ജു പത്രോസ് തായ്ലാന്റിൽ നടത്തിയ യാത്രയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഈ ഫോട്ടോയ്ക്ക് താഴെ മോശം കമന്റുമായെത്തിയ ആൾക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു.
ഇയാളുടെ ഫോട്ടോ സഹിതം പങ്കിട്ടാണ് പ്രതികരണം. എന്റെ ഒരു ദിവസം നശിപ്പുക്കുന്ന ഒരു കമന്റിനെ കുറിച്ച് പ്രതികരിക്കാനാണ് ഞാൻ വന്നത്. വരുന്ന കമന്റ്സൊന്നും ഞാൻ ഡിലീറ്റ് ചെയ്യാറില്ല. അത്രയും വൾഗർ കമന്റാണെങ്കിൽ മാത്രമെ ഡിലീറ്റ് ചെയ്യാറുള്ളു.
ഞാൻ ഇപ്പോൾ തായ്ലന്റിലാണ്. ഞാനും കൂട്ടുകാരിയുമാണ് വന്നത്. കഴിഞ്ഞ ദിവസം ഞാൻ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന കാപ്ഷനോടെ ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോസ് ഒരു റീൽ ഇട്ടിരുന്നു. ആ പാട്ട് എന്റെ ജീവിതവുമായി ഏറെ അടുത്ത് നിൽക്കുന്ന
ഒന്നായത് കൊണ്ടാണ് ഞാൻ ഇട്ടത്. മഞ്ഞുമ്മൽ ബോയ്സിലെ വരികളാണത്. ആ വീഡിയോക്ക് താഴെ ഒരു കമന്റ് വന്നു. സാധാരണ കമന്റുകൾ എന്നെ ബാധിക്കാറില്ലെങ്കിലും ഈ കമന്റ് എനിക്ക് ഭയങ്കര വേദനയുണ്ടാക്കി. തന്റെ പ്രൊഫൈലില്‍ വരുന്ന കമന്റുകളൊന്നും
താന്‍ ഡിലീറ്റ് ചെയ്യാറില്ല. വള്‍ഗറായിട്ടുള്ളതാണെങ്കില്‍ ഡിലീറ്റ് ചെയ്യുമെന്നും താന്‍ വുമണ്‍സ് ഡേയുടെ അന്ന് ഒരു റീല്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും തന്റെ ലൈഫുമായി റിലേറ്റഡായിട്ടുള്ള പാട്ടായിരുന്നു അതില്‍ കൊടുത്തിരുന്നതെന്നും മഞ്ഞുമ്മല്‍ ബോയ്‌സിലെ
പാട്ടായിരുന്നു അതെന്നും മഞ്ജു പറയുന്നു. ആ വീഡിയോക്ക് താഴെ ഒരു കമന്റ് കണ്ടു. ഷാനിസ് വിഎസ് എന്ന അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നതെന്നും അത് കണ്ടപ്പോള്‍ തന്റെ തലയോട്ടിയിലൊക്കെ ബിപി ഇരച്ചുകയറിയെന്നും വല്ലാതെ വിറച്ചുപോയി
എന്നും ‘ ഭര്‍ത്താവിനെ ഗള്‍ഫിലോട്ട് പറഞ്ഞുവിട്ട കല്യാണം, ഉള്ളിലൊരു ആണ്‍കുട്ടിയെ എവിടെയോ കൊണ്ടുവിട്ടു’ എന്നുമായിരുന്നു കമന്റ്. തനിക്ക് അത് ഭയങ്കര വേദനയാണ് സമ്മാനിച്ചത്. എന്തറിഞ്ഞാട്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും
ഉള്ള ആണ്‍കുട്ടിയെ കളഞ്ഞെന്നൊക്കെ പറയാന്‍ എന്ത് അധികാരമാണുള്ളതെന്നും തന്റെ മകന്‍ സന്തോഷമായിട്ട് വീട്ടില്‍ ജീവിക്കുന്നുണ്ടെന്നും പിന്നെ ഭര്‍ത്താവിനെ ആട്ടിപ്പായിച്ചുവെന്ന് അദ്ദേഹം എവിടെയങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും മഞ്ജു ചോദിക്കുന്നു.