മകള്‍ക്ക് അവസരം ലഭിക്കാന്‍ കൂടെ കിടന്ന നടിയുടെ അമ്മ?? : റീഹാനയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി….

in Special Report

സിനിമ സീരിയൽ മേഖലകൾ പുറമേ നിന്ന് വർണ്ണ ശബളമാണ് എങ്കിലും അതിനിടയിൽ നടക്കുന്ന ഒരുപാട് ദുരനുഭവങ്ങളും മറ്റും പലരും തുറന്നു പറഞ്ഞിട്ടുണ്ട്. പലപ്പോഴും നടി നടന്മാരുടെ ഇത്തരം വാക്കുകൾ വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ തമിഴ് സീരിയൽ താരം റീഹാനയുടെ വാക്കുകളാണ് വൈറലാകുന്നത്. കാസ്റ്റിംഗ് കൗചിനെ കുറിച്ചാണ് താരം വ്യക്തമാക്കുന്നത്. ഒരുപാട് പേര് തുറന്നുപറഞ്ഞ് കാര്യങ്ങളാണ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ

സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ എന്ന പേരിൽ ഒരുപാട് ചൂഷണങ്ങൾ അരങ്ങേറുന്നുണ്ട് എന്ന് പലരുടെയും വെളിപ്പെടുത്തലുകളിൽ നിന്ന് സിനിമ പ്രേമികളും ആരാധകരും മനസ്സിലാക്കുകയും പല അനുഭവങ്ങളും കേട്ട് അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട് എങ്ങനെയൊക്കെയാണെങ്കിലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സിനിമ അതിന്റെ വളർച്ചയുടെ പാരമത്തിൽ എത്തിയ കാലഘട്ടത്തിലും കാസിം കൗസുകൾ തുടർക്കഥ ആവുകയാണ് എന്ന് ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ
വാക്കുകൾ.

അവസരങ്ങൾ വേണോ വേണ്ടയോ എന്നത് നമ്മളാണ് തീരുമാനിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് താരം പറയുന്നത്. അഡ്ജസ്റ്റ്മെന്റിന് തയ്യാറായാൽ അവസരങ്ങൾ തരാം എന്ന് പറഞ്ഞ് പലരും രംഗത്ത് വരും എന്നും അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ് എന്നാണ് താരം പറയുന്നത്. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പിന് വേണ്ടി തയ്യാറാവും എന്നും ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറും എന്നും താരം പറയുന്നുണ്ട്. അതെല്ലാം ഓരോരുത്തരുടെ ചോയിസാണ് താരം കൂട്ടിച്ചേർത്തു.

സിനിമയില്‍ മാത്രമല്ല ഇത് എന്നും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ പല മേഖലകളിലും നടക്കുന്നുണ്ട് എന്നും സിനിമയിൽ ഉള്ളത് വലിയ വാർത്താ പ്രാധാന്യത്തോടെ പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്യുന്നു എന്ന് മാത്രമാണ് വ്യത്യാസം എന്നും താരം പറഞ്ഞു. പണം കാണിച്ച്‌ കൊതിപ്പിച്ചും അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട്. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നും താരം പറയുകയുണ്ടായി.

മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചിട്ടും മകൾക്ക് അവസരം ലഭിച്ചില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് എന്നും അവിടെ ആരെയാണ് കുറ്റം പറയുക എന്നുമാണ് താരം ചോദിക്കുന്നത്. ഇവിടെ ആരാണ് തെറ്റുകാര്‍? അവരെ ഉപയോഗിച്ചവരാണോ, അതോ അതിന് സമ്മതിച്ചവരോ? എന്നാണ് താരം ചോദിച്ചത്.

ഇന്ന് സിനിമ മേഖലയിൽ ഉയർച്ചകൾ ലഭിക്കാൻ വേണമെങ്കിൽ കഴിവിനൊപ്പം തന്നെ ചെയ്യാനുള്ള മനോഭാവവും ഉണ്ടാകണം എന്നാണ് താരം പറയുന്നത്. അതല്ലെങ്കിൽ കരിയറിന്റെ ഉയർച്ചയുടെ ഗ്രാഫ് പതിയെ ആയിരിക്കും പോകുന്നത് എന്നും താരം പറയുകയുണ്ടായി. അഭിനയ വൈഭവത്തിനോടൊപ്പം തന്നെ നന്നായി വിട്ടുവീഴ്ചയും ചെയ്താൽ വളരെ പെട്ടെന്ന് സിനിമയിൽ ഉയർച്ചകൾ ഉണ്ടാകുമെന്നാണ് താരത്തിന്റെ വാക്കുകൾ. സിനിമ മേഖലയിലെ ഇന്നത്തെ അവസ്ഥയാണ് താരം വ്യക്തമാക്കിയത് വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.