മഞ്ജു ഇങ്ങനെയുള്ള സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയോ ? അമ്പരിപ്പിക്കാൻ ഒരുങ്ങി മഞ്ജു എന്ന് ആരാധകർ

അഞ്ചാം പാതിരാ എന്ന ചിത്രം മലയാളം സിനിമയിൽ വലിയ തുടക്കം കുറിച്ച ഒരു ചിത്രമായിരുന്നു. പല ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളുടെയും തുടക്കം തന്നെ അഞ്ചാംപാതിര എന്ന ചിത്രത്തിന്റെ ചുവടുപിടിച്ചായിരുന്നു. കഴിഞ്ഞദിവസം മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് ആളുകളെ

ഞെട്ടിച്ചിരിക്കുന്നത്. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി അഞ്ചാം പാതിരയുടെ എഡിറ്റർ ആയ സൈജു ശ്രീധർ ആദ്യമായി സംവിധാനം ചെയ്യുന്ന ഫുട്ടേജ് എന്ന ചിത്രത്തിന്റെ പോസ്റ്റർ ആയിരുന്നു വാലന്റൈൻസ് ഡേ ദിനത്തിൽ പുറത്തുവിട്ടത്.. അല്പം ഗ്ലാമർ ലുക്കിലുള്ള ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ എങ്ങനെ മഞ്ജുവിന്റെ വാളിൽ

പ്രത്യക്ഷപ്പെട്ടു എന്നായിരുന്നു ആദ്യം ആരാധകർ അമ്പരന്നത്. ഏറെ കാത്തിരിപ്പിനൊടുവിൽ ആണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് മഞ്ജു വാര്യരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അഞ്ചാംപാതിര കുമ്പളങ്ങി നൈറ്റ്സ് മഹേഷിന്റെ പ്രതികാരം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ എഡിറ്ററായ

സൈജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫുട്ടേജ്. വിശാഖ് നായർ ഗായത്രി അശോക് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യർ നായിക എന്നാണ് അറിയാൻ സാധിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോയിൽ ബ്ലൂ ഡോട്ട് പിക്ചർസ് എന്നിവയുടെ

ബാനറിൽ ബിനീഷ് ചന്ദ്രൻ ശ്രീധർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം വളരെ വ്യത്യസ്തമായ ഒരു ദൃശ്യ അനുഭൂതിയായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ജു വാര്യർ ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ

ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്താണ് ചിത്രം എന്ന് മനസ്സിലാക്കാൻ ഒരു ചാൻസും ഇല്ലാത്ത രീതിയിലുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. എന്താണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇൻവെസ്റ്റിഗേഷൻ ജെണലിൽ ഉള്ള ചിത്രമാണോ ഇത് എന്ന്

പ്രേക്ഷകർക്കും മനസ്സിലാകുന്നില്ല.. പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന് എന്നാണെന്ന് അറിയാനുള്ള ആകാംഷ ഓരോ പ്രേക്ഷകരിലും കാണാൻ സാധിക്കും. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു ആണ് എന്നതിലുപരി ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്തു വരികയും ചെയ്തിട്ടില്ല.