മഞ്ജു പിള്ളയുടെ മകൾ ഇത്രയ്ക്ക് വലുതായോ ? ഫോട്ടോഷൂട്ട് കണ്ടു അമ്പരന്നു ആരാധകർ

in Special Report

സിനിമ സീരിയൽ താരമായ മഞ്ജു പിള്ളയെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടിയും മുട്ടിയും എന്ന പരമ്പരയിലാണ് താരമഭിനയിക്കുന്നത്. മോഹനവല്ലി എന്ന കഥാപാത്രമായാണ് താരം ഈ ഒരു പരമ്പരയിൽ വേഷമിടുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ കഥാപാത്രം ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്നുണ്ട്. മകൾ ആയ ദയ സുജിത്തും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്.

സോഷ്യൽ മീഡിയയിൽ ഒക്കെ വളരെയധികം സജീവമാണ് താരം. താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ഒരു ബ്ലാക്ക് ഔട്ട് ലുക്കിൽ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.
എന്നാൽ അല്പം ഗ്ലാമർ കൂടിയാണ് എത്തിയിരിക്കുന്നത്. ഒരു ഫുൾ ബ്ലാക്ക് കോട്ടും ബ്ലാക്ക് വൈറ്റ് പാൻറും ബ്ലെസർസും ആണ് ധരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഡാർക്ക് ഷെയ്ഡിലുള്ള മേക്കപ്പും ഇട്ടിട്ടുണ്ട്.

ഇതോടെ വിമർശകരുടെ അവസരമായി എന്നതാണ് സത്യം. നിരവധി ആളുകളാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. ഗ്ലാമർ ലുക്കിലുള്ള ഒരു വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. സമ്മിശ്രമായ ചില കമന്റുകളാണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലവ് യു എന്നാണ് അമ്മ മഞ്ജു പിള്ള ചിത്രത്തിന് കമൻറ് ചെയ്തിരിക്കുന്നത്. മഞ്ജു പിളളയെ പോലെ ഇരിക്കുന്നു താരം എന്നും ചിലർ കമൻറ് ചെയ്തിട്ടുണ്ട്.

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിൽ സുപരിചിതമായ താരം കൂടിയാണ് മഞ്ജു പിള്ള. ഹോം എന്ന ചിത്രത്തിലെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിലവിൽ സീരിയലുകളുടെയും സിനിമകളുടെയും തിരക്കിലാണ് താരം. എങ്കിലും കുടുംബപ്രേക്ഷകരാണ് മഞ്ജു പിള്ളയെ കൂടുതലായും ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. മോഹനവല്ലി എന്ന ഈ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ അടിയുറച്ചു പോയതാണ്.

ഇത്രത്തോളം സ്വീകാര്യതയുള്ള ഒരു കഥാപാത്രം സിനിമയിൽ പോലും മഞ്ജുവിനെ ലഭിച്ചിട്ടില്ലന്ന് പറയാം. ഈ ഒരു പരമ്പരയിൽ തുടക്കകാലത്ത് മഞ്ജു പിള്ള എത്തിയിരുന്നത് ആണ് . സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് മഞ്ജു. തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. എങ്കിലും മകൾ ദയ വലിയതോതിൽ സൈബർ ആക്രമണങ്ങൾക്ക് വിധേയ ആകാറുണ്ട്. പലപ്പോഴും മകളുടെ വസ്ത്രധാരണം തന്നെയാണ് അതിന് കാരണമാകുന്നത്.

ഇത്തരം കമന്റുകൾക്ക് യാതൊരു വിലയും ഇവർ കൽപ്പിക്കാറില്ല. അർഹിക്കുന്ന അവഗണനയോടെ തന്നെ ഇത്തരം കമൻറുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. പഠിക്കാൻ പോയിരിക്കുകയാണ് മകൾ. മകളെ മിസ്സ് ചെയ്യുന്നു എന്ന് ഇടയ്ക്ക് മഞ്ജു പറയുകയും ചെയ്യാറുണ്ട്. മകൾക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും നൽകുന്ന ഒരു അമ്മയാണ് മഞ്ജു പിള്ള എന്ന് മകളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും.


story highlight – Manju Pillai daughter viral photoshoot