‘മഞ്ഞുമ്മൽ’ സംഭവമല്ലെന്നും മലയാളികൾ തമിഴ്ചിത്രങ്ങൾ വിജയിപ്പിക്കാറില്ലെന്നും നടി മേഘ്ന എല്ലെൻ ആരാണ്? ചിത്രങ്ങൾ കാണാം

മഞ്ഞുമ്മൽ ബോയിസ് തമിഴ് നാട്ടിൽ തരംഗം സൃഷ്ടിക്കുന്ന സിനിമയാണ്. എന്നാൽ ചിത്രം ഒരു സംഭവുമല്ലെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് താരം മേഘ്ന എല്ലെൻ. നടിയുടെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തിവേൽ എന്ന സിനിമയുടെ റിലീസ് വേളയിലാണ് ഇക്കാര്യം പറഞ്ഞത് താനൊന്നരു മലയാളിയാണെന്ന്

പറഞ്ഞുകൊണ്ട് മഞ്ഞുമ്മൽ ബോയിസ് താഴ്ത്തികെട്ടി കൊണ്ട് പറഞ്ഞ നടിയെ സോഷ്യൽ മീഡിയ ട്രോളി കൊന്നു. 2017ൽ റിലീസായ ഉരുതിക്കോൽ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് മേഘ്ന. പിന്നീട് ബൈരി, ഐപിസി 376 തുങ്ങിയ സിനിമകളിൽ മേഘ്ന അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ

ഒരു ആൽബത്തിലും നടി അഭിനയിച്ചിട്ടുണ്ട് നിമ കണ്ട ശേഷം തിയറ്റർ വിട്ടിറങ്ങിയപ്പോഴായിരുന്നു മേഘ്നയുടെ പ്രതികരണം. ഞാൻ ഒരു മലയാളി ആണെന്ന് പറഞ്ഞ് കൊണ്ടാണ് ഇവർ സംസാരിച്ച് തുടങ്ങുന്നത്. “ഞാൻ മനസിലാക്കിയിടത്തോളം കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ല.

എന്തുകൊണ്ട് തമിഴ്നാട്ടിൽ ഇങ്ങനെ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാൻ സിനിമ കണ്ട ആളാണ്. പക്ഷേ ഈ പറയുന്ന രീതിയിൽ തൃപ്തികരമല്ല അത്. അങ്ങനെ ഒന്നും കിട്ടിയുമില്ല. ഇത്രത്തോളം ഹൈപ്പ് കൊടുക്കാൻ അതിൽ എന്താണ് ഉള്ളതെന്നും മനസിലാകുന്നില്ല”, എന്നാണ് മേഘ്ന പറഞ്ഞത്.