മമ്മൂക്കയ്ക്ക് ഇത്രയും പ്രായമുണ്ടോ?: റായ് ലക്ഷ്മി മമ്മൂട്ടിയെ ആദ്യം നേരിൽ അങ്ങനെ കണ്ടപ്പോൾ തോന്നിയത്…

in Special Report


മലയാള സിനിമയിലെ ഭാഗ്യനടിയായിരുന്നു ഒരു കാലത്ത് റായ് ലക്ഷ്മി. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം മികച്ച കഥാപാത്രങ്ങൾ റായ് ലക്ഷ്മിക്ക് ലഭിച്ചു. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. എന്നാൽ, മമ്മൂട്ടിയുടെ മികച്ച പെയർ ആയി

റായ് ലക്ഷ്മി വാഴ്ത്തപ്പെട്ടു. പിന്നീട് തമിഴ് സിനിമയിലേക്കും നടി ചേക്കേറി. നീണ്ടുനിന്ന ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് റായ് ലക്ഷ്മി. ഡിഎൻഎയാണ് നടിയുടെ പുതിയ ചിത്രം. ഇപ്പോഴിതാ, കരിയറിലെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണ്

റായ് ലക്ഷ്മി. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ വ്ലോ​ഗ് ആയിരുന്നു റായ് ലക്ഷ്മിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. മുമ്പത്തേതിൽ നിന്നും സിനിമകളിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്ന് റായ് ലക്ഷ്മി

പറയുന്നു. ഇന്ന് സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരുന്നു. നേരത്തെ ഞങ്ങൾ ഹീറോകൾക്കൊപ്പമാണ് ഞങ്ങൾ സിനിമ ചെയ്തിരുന്നത്. ‍ഞങ്ങളുടെ പാർട്ട് കുറവായിരിക്കും. 20 ദിവസം ഒരു സിനിമയിൽ അഭിനയിച്ച് അടുത്ത സിനിമയിലേക്ക് പോകും. അതുകൊണ്ടാണ് ഞങ്ങൾക്ക് അഞ്ചും ആറും


സിനിമകൾ ചെയ്യാൻ പറ്റിയത്. പക്ഷെ ഇന്ന് ഒരു സിനിമ പൂർണമായും നമ്മുടെ തോളിലാവുമ്പോൾ സമയമെടുക്കും. ഇന്ന് എല്ലാ തരത്തിലുള്ള സിനിമകൾക്കും മാർക്കറ്റുണ്ടെന്നും റായ് ലക്ഷ്മി ചൂണ്ടിക്കാട്ടി. നടൻ മമ്മൂട്ടിയെക്കുറിച്ചും റായ് ലക്ഷ്മി സംസാരിച്ചു. ഇദ്ദേഹത്തിന് ഇത്ര പ്രായമുണ്ടോ


എന്ന് തോന്നി. അദ്ദേഹം എപ്പോഴും തന്റെ പ്രായത്തേക്കാൾ ചെറുപ്പമാണ് കാഴ്ചയിൽ. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ വളരെ ഫ്രണ്ട്ലിയായി സംസാരിച്ചു. ഇത്രയും വലിയ താരം എന്നോട് വിനീതമായി സംസാരിക്കുന്നല്ലോ എന്ന് തോന്നിയെന്നും റായ് ലക്ഷ്മി വ്യക്തമാക്കി.