തെലുങ്കിൽ ജബർദസ്ത് എന്ന ടെലിവിഷൻ ഷോയിൽ അവതാരകയായി വന്ന് അവിടെയുള്ളവർ സുപരിചിതയായി മാറി പിന്നീട് തെലുങ്കിൽ തന്നെ സിനിമയിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നടി അനസൂയ ഭരദ്വാജ്.
ആ പേര് പറയുന്നതിനേക്കാൾ പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലെ ദാക്ഷായണി എന്ന് പറയുന്നത് ആയിരിക്കും. അതിൽ അഭിനയിച്ച ശേഷമാണ് മലയാളികൾക്കും താരം സുപരിചിതയായത്. പിന്നീട് മലയാള സിനിമയിലും അനസൂയ അഭിനയിച്ചു.
അമൽ നീരദ് സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി അഭിനയിച്ച ഭീഷ്മ പർവ്വം എന്ന സിനിമയിൽ
ആലീസ് എന്ന മമ്മൂട്ടിയുടെ പഴയ കാമുകിയുടെ റോളിൽ അഭിനയിച്ചത് അനസൂയ ആയിരുന്നു. പിന്നീട് മലയാളത്തിൽ അഭിനയിച്ചില്ലെങ്കിലും
തെലുങ്കിൽ വേറെയും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ഇടയ്ക്ക് വിജയ് ദേവരകൊണ്ടയുടെ ആരാധകരുമായി ഒരു വിവാദവും ഉണ്ടായിരുന്നു. തെലുങ്കിൽ ഇന്ന് ഏറെ തിരക്കുള്ള നടിയായി അനസൂയ മാറി. വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തിയ
അനസൂയ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഗ്ലാമറസ് വേഷങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുന്ന ഒരാളാണ് അനസൂയ. രണ്ട് ആൺമക്കളുടെ അമ്മയാണ് അനസൂയ എന്ന് ഒരിക്കലും താരത്തെ കണ്ടാൽ പറയുകയില്ല. ആരാധകർ അത് പലപ്പോഴും
ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യാറുമുള്ള ഒരു കാര്യമാണ്. ഈ അടുത്തിടെയായിരുന്നു അനസൂയയുടെ ജന്മദിനം. ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം വെക്കേഷനിൽ ആഘോഷിക്കുകയാണ് താരം. “സാഹസികമായ
ഒരു നദി ട്രക്കിങ്ങിന് ശേഷം ഈ
മറഞ്ഞിരിക്കുന്ന രത്നം..”, എന്ന ക്യാപ്ഷനോടെയാണ് നന്ദിയിൽ കുട്ടികൾക്ക് ഒപ്പം കളിക്കുന്ന ഫോട്ടോസ് അനസൂയ പങ്കുവച്ചിരിക്കുന്നത്. എന്തൊരു ഹോട്ട് ഈ പ്രായത്തിലും കാണാൻ എന്നും ബിക്കി.നി വേണമെന്നും ഒക്കെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.