Connect with us

Special Report

മലയാളത്തിലെ ആ പ്രിയപ്പെട്ട നടിയുടെ ജീവിതം സിനിമ ആക്കിയാൽ എനിക്ക് അഭിനയിക്കണം. ചെറുപ്പത്തിൽ എന്നെ കണ്ടാൽ അവരെ പോലെ ആണ് എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. രശ്മിക

Published

on

മലയാളത്തിലും മറ്റു ഭാഷകളിലും ഒക്കെയായി നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദന. ക്രഷ് ഓഫ് ഇന്ത്യ എന്നാണ് താരം അറിയപ്പെടുന്നത് പോലും. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോൾ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്.

ഇപ്പോൾ ബയോപിക് സിനിമകൾ എന്നാൽ ഹിന്ദി സിനിമ മേഖലയിൽ സർവസാധാരണമായ ഒരു കാര്യമാണ്. രാഷ്ട്രീയക്കാരുടെയും ചരിത്ര നേതാക്കളുടെ ഒക്കെ ജീവിതം സിനിമയാക്കുമ്പോൾ അതിന് നിരവധി ആരാധകരെയാണ് ലഭിക്കാറുള്ളത്. ക്രിക്കറ്റ് താരങ്ങളുടെ ജീവിതവും സിനിമ ആയി മാറാറുണ്ട്. അടുത്ത കാലത്തായിരുന്നു

ജയലളിതയുടെ ജീവിതം സിനിമയായി മാറിയത്. കങ്കണ റണാവത് ആയിരുന്നു ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. ഈ വർഷം തന്നെ മികച്ച നടിക്കുള്ള നാഷണൽ അവാർഡ് ഉറപ്പായി എന്ന് പറയുന്നതായിരിക്കും സത്യം. മലയാളികൾക്ക് പ്രിയപ്പെട്ടതാണ് വളരെയധികം താരം. കന്നഡ സിനിമ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട

താരം കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്നപ്പോൾ ആയിരുന്നു ആരാധകർ രസകരമായ പല ചോദ്യങ്ങളും തരത്തിനോട് ചോദിച്ചത്. കൃത്യമായ മറുപടികളും താരം പറഞ്ഞു. ഏത് നടിയുടെ ബയോപിക് അഭിനയിക്കാനായിരുന്നു ആഗ്രഹം എന്നാണ് താരത്തിനോട് ചോദിച്ചതിന് ഉത്തരം സൗന്ദര്യ എന്നായിരുന്നു. എനിക്ക് വളരെ ഇഷ്ടമാണ്

അവരെ അവരുടെ അഭിനയവും. ഒരുപാട് ഇഷ്ടമാണ്. ചെറുപ്പത്തിലെ എന്നെ കാണാൻ അവരെ പോലെ ഉണ്ടായെന്ന് എൻറെ അച്ഛൻ പറയുമായിരുന്നു. അവരുടെ ജീവിതം സിനിമയാക്കുന്ന ആണെങ്കിൽ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്നാണ് പറഞ്ഞത്. മലയാളികൾക്കും സുപരിചിതയായ നടിയാണ് സൗന്ദര്യ. 2004 ലായിരുന്നു ഹെലികോപ്റ്റർ

അപകടത്തിൽ താരം മരിക്കുന്നത്. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ രണ്ടു ചിത്രങ്ങൾ മാത്രമേ താരം മലയാളത്തിൽ അവതരിപ്പിച്ചിരുന്നുള്ളൂ.എങ്കിലും മലയാളികൾക്ക് എല്ലാകാലത്തും ഇഷ്ടമാണ് താരത്തെ. നിലവിൽ നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് താരം എങ്കിലും താരത്തിന്റെ ആഗ്രഹം മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ രശ്മിക ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ക്യൂട്ട് ലുക്കുള്ള ഒരു നായിക എന്ന നിലയിലാണ് പലപ്പോഴും രശ്മിക ശ്രദ്ധ നേടിയിട്ടുള്ളത് ഇപ്പോഴും പുരുഷന്മാരുടെ ആരാധ്യപാത്രമായി മാറുകയും ചെയ്തിട്ടുണ്ട് താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ ഒക്കെ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company