Special Report
മലയാളത്തില്‍ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല; നിമിഷ സജയന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് നിമിഷ സജയന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മലയാള സിനിമയില്‍ നിന്ന് താന്‍ ഇടവേളയെടുക്കാന്‍ ഉണ്ടായ കാരണത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ചിയര്‍ഫുള്‍ ആയുള്ള കഥാപാത്രങ്ങളുള്ള തിരക്കഥ വായിക്കുമ്പോള്‍ എനിക്ക് അവയ്ക്ക്
ആഴമില്ലെന്ന് തോന്നാറുണ്ട്. പക്ഷെ അതിനര്‍ത്ഥം ഞാന്‍ ഫണ്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല എന്നതല്ല. ഒരു തെക്കന്‍ തല്ലു കേസിലെ വാസന്തി ഫണ്‍ ആയിട്ടുള്ള കഥാപാത്രമായിരുന്നു. ലാല്‍ ജോസ് സാറിന്റെ 41 ലും അത്തരത്തിലൊരു വേഷമായിരുന്നു. പക്ഷെ എന്തുകൊണ്ടോ എല്ലായിപ്പോഴും അത്തരം കഥാപാത്രങ്ങള്‍ക്ക് ആഴമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതിനാല്‍ എനിക്ക് ക്രിയേറ്റീവ്
സാറ്റിസ്ഫാക്ഷന്‍ നഷ്ടപ്പെടുമെന്ന് തോന്നും. അതേസമയം, നായാട്ടും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും പോലുള്ള സിനിമകള്‍ ചെയ്യുമ്‌ബോള്‍ എനിക്ക് ഒരു കലാകാരിയെന്ന നിലയില്‍ സംതൃപ്തി അനുഭവപ്പെടാറുണ്ട്. ഞാന്‍ ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുമ്‌ബോഴാണ് എനിക്ക് സംതൃപ്തി ലഭിക്കുന്നത്. ഞാന്‍ മാലിക്കും നായാട്ടും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും ചെയ്തത് ഒരേ വര്‍ഷമാണ്. അതില്‍ ഞാന്‍ വ്യത്യസ്തമായ
കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അവയെല്ലാം ബോള്‍ഡ് ആയിരുന്നു. പക്ഷെ ആ ബോള്‍ഡ്‌നെസിലെല്ലാം വ്യത്യസ്തയും ഉണ്ടായിരുന്നു. എനിക്ക് എങ്ങനെയാണ് ഈ വേഷങ്ങളോട് നോ പറയാന്‍ സാധിക്കുക? ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ കഥാപാത്രം ചിരിക്കുന്നില്ലെന്ന് കരുതി എനിക്ക് അവ നിരസിക്കാനാകില്ല. നമ്മുടെ സിനിമയില്‍ നായികയെന്നാല്‍ സുന്ദരിയായിരിക്കണം എന്നാണ്.
പക്ഷെ വര്‍ഷങ്ങള്‍ കഴിയുമ്‌ബോള്‍, എന്റെ കഥാപാത്രം ആ രീതിയ്ക്ക് മാറ്റം കൊണ്ടു വന്നവയായിരുന്നുവെന്ന് തിരിച്ചറിയുന്നവരുണ്ടാകും. ഞാന്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തത് ഇവിടെ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കാത്തതിനാലാണ്. എന്നാല്‍ മറ്റ് ഭാഷകളില്‍ അത് സംഭവിക്കുന്നുണ്ട്. ഭാഷയല്ല, കഥാപാത്രമാണ് പ്രധാനം.
ഇപ്പോഴും മലയാളത്തില്‍ ഗൗരവ്വമുളള, നന്നായി എഴുതപ്പെട്ട കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. ജിഗര്‍തണ്ടയിലെ കഥാപാത്രം എങ്ങനെയുണ്ടായിരുന്നു? വ്യത്യസ്തവും ലൗഡുമായിരുന്നില്ലേ? സത്യം എന്തെന്നാല്‍ കേരളത്തിന് പുറത്തു നിന്നും എനിക്ക് അങ്ങനെയുള്ള വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷെ ഇവിടെ അതുപോലെയുള്ള കഥാപാത്രത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. നിമിഷ പറഞ്ഞു.