post
മലയാളികളുടെ താരസുന്ദരി ഹണിറോസ് അന്ന് ചുംബിച്ച ബ്ലാര്‍ണിക്കല്ല് എന്താണ് തിരഞ്ഞ ആരാധകർക്ക് കിട്ടിയത് കണ്ടോ..!
മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്.
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.
കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്.
ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും
നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. താരം സിനിമയുടെ തിരക്കുകളിൽ നിന്ന് മാറിനിന്ന് അയർലണ്ടിൽ കുടുംബത്തോടൊപ്പം യാത്ര പോയിരിക്കുകയാണ്. അല്ലെങ്കിൽ താരം സന്ദർശിച്ച സുന്ദരമായ ഫോട്ടോകളും അതിനോടൊപ്പം അനുഭവങ്ങളും ചേർത്ത് ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.
അക്കൂട്ടത്തിൽ ബ്ലാർണി കാസിൽ സന്ദർശിച്ചതും ബ്ലാർണി കല്ലിൽ ചുംബിച്ചതും താരം ഇൻസ്റ്റാഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. പ്രശസ്തമായ ബ്ലാർണി സ്റ്റോൺ താൻ ചുംബിച്ചിരിക്കുകയാണെന്നും രസകരമായ
ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന കോട്ടയാണ് ബ്ലാർണി കാസിൽ എന്നും താരം കുറിച്ചിട്ടുണ്ട്.
ബ്ലാർണി സ്റ്റോൺ ചുംബിച്ചാൽ വശ്യതയോടെ സംസാരിച്ച് ആളുകളെ കീഴടക്കാനുള്ള വാക്ചാതുരി ലഭിക്കുമെന്നാണ് വിശ്വാസം
എന്ന് പലയിടങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തായാലും “ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത മോഹിപ്പിക്കുന്ന അനുഭവമാണ് ഈ കോട്ട എന്നും കോട്ടയുടെ മുകളിൽ കയറി ഈ കല്ലിൽ ചുംബിക്കുന്ന അപൂർവ അനുഭവം അയർലൻഡ് സന്ദർശിക്കുന്ന
ഒരാളും നഷ്ടപ്പെടുത്തരുതെന്നും വീഡിയോയ്ക്ക് താഴെ താരം ക്യാപ്ഷൻ ആയി കുറിച്ചു. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് പേർ ഗൂഗിളിലും മറ്റും ബ്ലാർണി സ്റ്റോണിനെ കുറിച്ചന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.