Special Report
മലയാളികൾക്ക് പോരാളി ഷാജി എന്ന പേരു കേട്ടാൽ ആദ്യം മലയാളികൾക്ക് ഓർമ്മ വരിക ഈ ചിത്രമായിരിക്കും..! ഇപ്പോൾ ആന്ധ്രയുടെ ഉപമുഖ്യമന്ത്രിയാണ്.. ആരാണ് ഇദ്ദേഹം എന്നറിയുമോ?
മലയാളികൾക്ക് ഒരു പക്ഷേ അത്ര സുപരിചിതൻ അല്ലാത്ത വ്യക്തിയാണ് പവൻ കല്യാൺ. എന്നാൽ തെലുങ്ക് സൂപ്പർതാരമായ ചിരഞ്ജീവിയെ മലയാളികൾ എല്ലാവരും അറിയും. ഒരുകാലത്ത് ഇദ്ദേഹത്തിൻറെ സിനിമകൾ കേരളത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. തെലുങ്കിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിട്ടുള്ള രാം
ചരൺ തേജ ഇദ്ദേഹത്തിൻറെ മകനാണ്. ഇത് കൂടാതെ അല്ലു അർജുൻ
ഇദ്ദേഹത്തിൻറെ അനന്തരവൻ കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്. ചിരഞ്ജീവിയുടെ സഹോദരനാണ് തെലുങ്കിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാൾ ആയിട്ടുള്ള പവൻ കല്യാൺ. അതേ സമയം ഇദ്ദേഹം രാഷ്ട്രീയത്തിലും വളരെ സജീവമാണ്. ഇദ്ദേഹത്തിന് സ്വന്തമായി ഒരു പാർട്ടിയുണ്ട്. ജനസേനാ പാർട്ടി എന്നാണ് പാർട്ടിയുടെ പേര്. കാപ്പു വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകളാണ്
ഈ പാർട്ടിയുടെ ശക്തി. ജാതി നോക്കിയാണ് തെലുങ്കന്മാർ വോട്ട് ചെയ്യുന്നതും സിനിമ താരങ്ങളെ ആരാധിക്കുന്നതും. എന്തിനും ഏതിനും ജാതി നോക്കുന്ന ഇന്ത്യയിലെ തന്നെ ഒരേയൊരു പ്രദേശം കൂടിയാണ് ആന്ധ്ര സംസ്ഥാനങ്ങൾ.പവൻ കല്യാണിനെ കുറിച്ച് മലയാളികൾ അത്രയൊന്നും കേട്ടിട്ടുണ്ടാവില്ല എങ്കിലും വലിയൊരു വിഭാഗം ആളുകളും ഇദ്ദേഹത്തിന്റെ ഈ ഫോട്ടോ കണ്ടിട്ടുണ്ടാവും.
ചുവന്ന ഷർട്ടിൽ ക്ലീൻ ഷേവിൽ മീശ പിരിച്ചു നിൽക്കുന്ന ഇദ്ദേഹത്തിന്റെ ഫോട്ടോ മലയാളികൾക്കിടയിൽ വലിയ രീതിയിൽ സുപരിചിതമാണ്. പോരാളി ഷാജി എന്ന പേരിലാണ് ഇദ്ദേഹം കേരളത്തിൽ അറിയപ്പെടുന്നത്. ഒരു കൂട്ടം സഖാക്കൾ നിയന്ത്രിക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് പോരാളി ഷാജിയെന്നത്. വളരെ കാലമായി രാഷ്ട്രീയ വിമർശനങ്ങൾ നടത്തുന്ന ഒരു പേജാണ് ഇത്. എന്നാൽ
ഇതിനുപിന്നിൽ ആരാണ് പ്രവർത്തിക്കുന്നത് എന്ന് ആർക്കും അറിയില്ല. മറ്റുള്ള പാർട്ടിക്കാരെ മാത്രമല്ല സ്വന്തം പാർട്ടിയെയും പോരാളി ഷാജി വിമർശിക്കാറുണ്ട്. അതുകൊണ്ടുതന്നെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരുടെ സ്വരമാണ് ഈ പേജിലൂടെ പുറത്തുവരുന്നത് എന്നാണ് ഈ പേജിനെ ഫോളോ ചെയ്യുന്നവർ പറയുന്നത്. അടുത്തിടെ എം വി ജയരാജൻ നടക്കമുള്ളവർ ഇത്തരം പേരുകൾക്കെതിരെ രംഗത്ത് വന്നിരുന്നു.
എന്നാൽ സാക്ഷാൽ ജയരാജനെ പോലും തിരുത്തുന്ന രീതിയിലേക്ക് ആയിരുന്നു പോരാളി ഷാജിയുടെ പ്രതികരണം. എന്തായാലും ഇപ്പോൾ യഥാർത്ഥ പോരാളി ഷാജി, അതായത് പവൻ കല്യാൺ ഇപ്പോൾ ആന്ധ്രയുടെ ഉപമുഖ്യമന്ത്രിയായി ചുമതല ഏറ്റു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി ചന്ദ്രബാധ നായിഡു ഇദ്ദേഹത്തിനേ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.