മലയാളികൾ ഗാനഗന്ധർവന് അർഹിക്കുന്നതിലും അധികം ആദരവ് നൽകിയിട്ടുണ്ട്; യേശുദാസ് ജനിച്ചുവളർന്ന കേരളത്തെ മറന്ന് അമേരിക്കയിലേക്ക് ചേക്കേറി; ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ.

in Special Report

ഗാനഗന്ധർവനായ യേശുദാസിൻ്റെ 84 ആം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ കേരളത്തിലെ പ്രമുഖർ വരെ പങ്കെടുത്തിരുന്നു. പിറന്നാൾ ആഘോഷത്തിൽ യേശുദാസ് പങ്കെടുത്തത് യുഎസിലെ വീഡിയോ കോളിലൂടെയായിരുന്നു. യേശുദാസും ഭാര്യ പ്രഭയും ഏറെ നാളുകളായി അമേരിക്കയിൽ തൻ്റെ മകനോടൊപ്പം ആണ് താമസം. പിറന്നാൾ ആഘോഷത്തിൽ പോലും യേശുദാസ് കേരളത്തിലേക്ക് വരാത്തതിൽ അദ്ദേഹത്തിൻ്റെ ആരാധകർക്ക് പരാതിയും ഉണ്ട്.

എന്നാൽ എന്തുകൊണ്ടാണ് യേശുദാസ് കേരളത്തിലേക്ക് വരാത്തത് എന്ന് വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിൻ്റെ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ശാന്തിവിള പറയുന്നത് യേശുദാസ് എപ്പോഴും കേരളത്തോട് അകലം കാണിച്ചിട്ടുണ്ട് എന്നാണ്. 84-ആം വയസ്സ് എന്നത് ആയിരം പൂർണചന്ദ്രന്മാർ കണ്ട പ്രായമാണ് എന്നും പറഞ്ഞു.

എന്നാൽ അദ്ദേഹം വർഷങ്ങളായി ഇവിടെ താമസം ഇല്ല. മകനോടൊപ്പം അമേരിക്കയിലാണ് താമസം എന്നും പറഞ്ഞു. യേശുദാസ് കോവിഡിനു ശേഷമാണ് നാട്ടിലേക്ക് വരാതിരിക്കുന്നത് എന്നും. ഇനിയുള്ള വിശ്രമ ജീവിതം അമേരിക്കയിൽ ജീവിച്ചു തീർക്കട്ടെ എന്നായിരിക്കും അദ്ദേഹത്തിൻ്റെ ആഗ്രഹം എന്നും പറഞ്ഞു. കൂടാതെ അദ്ദേഹത്തെ വിമർശിച്ചിട്ടുള്ള സ്റ്റോറികളാണ് താൻ ഇതുവരെ ചെയ്തിട്ടുള്ളത് എന്നും ശാന്തിവിള പറഞ്ഞു.

യേശുദാസ് ഫോർട്ട് കൊച്ചിയിലാണ് ജനിച്ചതെങ്കിലും കേരളത്തിൽ വളരെ കുറച്ചു കാലം മാത്രമേ ജീവിച്ചിട്ടുള്ളൂ. യേശുദാസ് ദൈവതുല്യമായി കാണുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ സിനിമയിൽ കാലുകുത്തിയതിനുശേഷം മദ്രാസിലായിരുന്നു കൂടുതൽ കാലം. അതുകൊണ്ടുതന്നെ ശാന്തിവിള പറയുന്നത് യേശുദാസ് കേരളത്തെ അവഗണിച്ച ആളാണെന്നാണ്. കേരളത്തിൽ യേശുദാസ് പൊതുവേ എന്താണ് പ്രശ്നമായി കാണുന്നത്.

ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ ആരോഗ്യകാര്യത്തിൽ മുൻപന്തിയിലാണ് കേരളം നിൽക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് കേരളത്തിൽ ജീവിക്കുന്നതിൽ താല്പര്യം കാണിക്കുന്നില്ല. ശാന്തിവിള പറയുന്നത് യേശുദാസിനെ ദിവസവും എന്തെങ്കിലും പ്രോഗ്രാമിനോ ഉദ്ഘാടനത്തിനോ ആരെങ്കിലും വിളിക്കുമെന്ന് കരുതിയോ അല്ലെങ്കിൽ പഴയകാല സുഹൃത്തുക്കളൊക്കെ കാശ് കടം ചോദിക്കുമോ എന്ന് കരുതിയിട്ടാണ് അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയത് എന്ന് തനിക്ക് സംശയമുണ്ടെന്നും.

ഇതൊക്കെ പറയുന്ന സമയത്തും ശാന്തിവിള പറഞ്ഞത് യേശുദാസ് അമേരിക്കയിൽ സന്തോഷവാനായി കഴിയുകയാണ് എന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം എന്നാണ്. കൂടാതെ ആയിരം പൂർണചന്ദ്രനെ കണ്ട യേശുദാസ് എന്ന വലിയ മനുഷ്യന് മലയാളികൾ അർഹിക്കുന്നതിനപ്പുറം ആദരവ് നൽകിയിട്ടുണ്ടെന്നും ശാന്തിവിള പറഞ്ഞു. ശാന്തിവിള യേശുദാസിനെ വിമർശിച്ചുകൊണ്ട് ഇതിനുമുമ്പും പല കാര്യങ്ങളും വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.