മാപ്പ് പറയണമെങ്കിൽ ഞാൻ ചാവണം’…. ‘അവർ ഒളിച്ചോടി വിവാഹിതരായവർ പുടവയുമായി നിൽ‌ക്കുന്ന ഫോട്ടോ എന്റെ കയ്യിലുണ്ട്,

in Special Report

ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന വീക്കെന്റ് എപ്പിസോഡിലാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായ അപ്സര രത്നാകരൻ പുറത്തായത്. പ്രേക്ഷകരിൽ പലരുടെയും ടോപ്പ് ഫൈവ് പ്രഡിക്ഷൻ ലിസ്റ്റിൽ പോലും ഇടം പിടിച്ചിരുന്ന മത്സരാർത്ഥിയാണ് അപ്സര. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി അപ്സരയുടെ ​ഗെയിമിനോട് പ്രേക്ഷകർക്ക്


എതിർപ്പായിരുന്നു. മലയാളം ബി​ഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി മികച്ച ക്യാപ്റ്റൻ എന്നുള്ള അം​ഗീകാരം ലഭിച്ച ഒരേയൊരാളും അപ്സര മാത്രമാകും. അപ്സര ബി​​ഗ് ബോസ് ഷോയുടെ ഭാ​ഗമായ ശേഷം താരത്തിന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ‌ പുറത്ത് പൊട്ടി പുറപ്പെട്ടിരുന്നു. ഹൗസിൽ വെച്ച് ലൈഫ് സ്റ്റോറി പറയവെ


മുൻ ഭർത്താവിനെ കുറിച്ച് അപ്സര പറഞ്ഞ ചില കാര്യങ്ങളാണ് ഇതിനെല്ലാം കാരണമായത്. അന്ന് അപ്സരയുടെ വീഡിയോ പുറത്ത് വന്നപ്പോൾ അതിനെയെല്ലാം ഇല്ലാതാക്കുന്ന തരത്തിലുള്ള വീഡിയോയാണ് മുൻ ഭർത്താവ് പങ്കിട്ടത്. താനുമായി കുടുംബ ജീവിതം നയിക്കുമ്പോൾ തന്നെ അപ്സര ആൽബിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് മുൻ

ഭർത്താവ് കണ്ണൻ പറഞ്ഞത്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ അപ്സരയെ ന്യായീകരിച്ച് ഇപ്പോഴത്തെ ഭർത്താവ് ആൽബി സംസാരിച്ചിരുന്നു. ‘അപ്സരയെ ഞാൻ വിവാഹം കഴിക്കുന്നത് 2021ലാണ്. മുൻ ഭർത്താവുമായുള്ള ബന്ധം അപ്സര വേർപ്പെടുത്തിയത് 2018 ലോ 2019ലോ മറ്റോവാണ്. എന്റെ സീരിയലിൽ അഭിനയിക്കുമ്പോഴായിരുന്നു ആ ബന്ധം


അപ്സര വേർപ്പെടുത്തിയത്. അവരുടേത് പ്രണയ വിവാഹമായിരുന്നു. ആ ബന്ധം അവസാനിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാനും അപ്സരയും വിവാഹിതരായത്.’ ‘പിന്നെ അപ്സരയുടെ മുൻ ഭർത്താവായ അയാളുടെ കുറേ വോയ്സ് ക്ലിപ്പ് എന്റെ കയ്യിലുണ്ട്. പല സ്ത്രീകളുമായി സംസാരിച്ചത്. ഞങ്ങൾ ഒടിച്ചോളി വിവാഹം കഴിച്ചവരല്ല. ആറ് വർഷം കഴിഞ്ഞു

അപ്സര അയാളുടെ അടുത്ത് നിന്ന് വന്നിട്ട്. ഞങ്ങൾ വിവാഹിതരായിട്ട് മൂന്ന് വർഷം കഴിഞ്ഞു. അന്നൊന്നും
ഒന്നും പുറത്ത് പറയാതെ അപ്സര ബി​ഗ് ബോസിൽ പോയപ്പോഴാണ് അയാൾ അപ്സരയ്ക്ക് എതിരെ വീഡിയോ ഇട്ടത്.’ ‘അത് അയാൾക്കൊരു ഹൈപ്പ് കിട്ടാനുള്ള ഉദ്ദേശത്തോടെയാണ്’, എന്നാണ് ആൽബി പറഞ്ഞത്. ആൽബിയുടെ പുതിയ അഭിമുഖം വൈറലായതോടെ


മുൻ ഭർത്താവ് കണ്ണൻ വീണ്ടും അപ്സരയ്ക്കും ആൽബിക്കും എതിരെ രം​ഗത്ത് എത്തി. ആൽബി പറയുന്നതെല്ലാം
കള്ളമാണെന്നും തന്റെ കയ്യിൽ തെളിവുണ്ടെന്നുമാണ് കണ്ണൻ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറയുന്നത്. ‘ആൽബി ആണാണെങ്കിൽ തങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തവരാണെന്ന് തുറന്ന് പറയണം. പറയാനുള്ള നട്ടെല്ല് ആൽബിക്കുണ്ടോ?.

നിങ്ങൾ രണ്ടുപേരും ഒളിച്ചോടി വിവാഹം ചെയ്തവരാണ്. പുടവയുമായി നിൽ‌ക്കുന്ന ഫോട്ടോ വരെ എന്റെ കയ്യിലുണ്ട്.’ ‘ഞാൻ നിങ്ങൾ തമ്മിലുള്ള ബന്ധം പൊക്കിയതും ആ ഷൂട്ടിങ് സെറ്റിൽ വെച്ച് നിങ്ങളെ ഞാൻ ചോദ്യം ചെയ്തതുമെല്ലാം അവിടെയുണ്ടായിരുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നിങ്ങൾ പെർഫെക്ടാണെന്ന് കാണിക്കാൻ എന്തിനാണ് ഇതൊക്കെ


വീണ്ടും വീണ്ടും പറയുന്നതും ചെയ്യുന്നതും. വനിത ദിനത്തിലും ഞാൻ അപ്സരയുമായി ബന്ധപ്പെട്ട് വീഡിയോ ഇട്ടിരുന്നു.’ ‘അത് അപ്സരയും ആൽബിയും സൈബർ പോലീസ് വഴി എന്നെ വിളിപ്പിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതാണ്. അല്ലാതെ ഞാൻ മാപ്പ് പറഞ്ഞിട്ടില്ല. അതിന് ഞാൻ ചാകണം. മാപ്പ് പറഞ്ഞ് ഡിലീറ്റ് ചെയ്തതുമല്ല’, എന്നാണ് പുതിയ വീഡിയോയിൽ തന്റെ ഭാ​ഗം വിശദീകരിച്ച് കണ്ണൻ പറഞ്ഞത്.