സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായ ഒരാളാണ് നടി എസ്തർ അനിൽ. ദൃശ്യത്തിലെ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ ഇളയമകൾ എന്ന് പറഞ്ഞാലായിരിക്കും ഒരുപക്ഷേ എസ്തറിനെ കൂടുതൽ പേരും
തിരിച്ചറിഞ്ഞ് തുടങ്ങിയത്. ദൃശ്യത്തിലെ അനുമോൾ എന്നാണ് അറിയപ്പെടുന്നത് പോലും. സിനിമ രണ്ട് ഭാഗങ്ങളിൽ ഇറങ്ങുകയും അത് രണ്ടും മികച്ച പ്രേക്ഷക അഭിപ്രായം നേടിയതുമാണ്. വിന്ധ്യ വിക്‌ടിം വേർഡിക്ട് എന്ന തമിഴ് ചിത്രമാണ്
എസ്തറിന്റെ അവസാനം പുറത്തിറങ്ങിയത്. ജാക്ക് ആൻഡ് ജിൽ ആണ് മലയാളത്തിലെ അവസാനമിറങ്ങിയ സിനിമ. ഇനി നായികയായിട്ടുള്ള എസ്തറിന്റെ രംഗപ്രവേശനം ഉണ്ടാകുമോ എന്നറിയാനാണ് ആരാധകരും മലയാളി പ്രേക്ഷകരും
കാത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ എസ്തർ യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള ഒരാളാണെന്ന് മനസ്സിലാവും. ഇപ്പോഴിതാ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്
എസ്തർ. ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളാണ് എസ്തർ കേട്ടുകൊണ്ടിരിക്കുന്നത്. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇടയിലാണ് എസ്തറിന്റെ യാത്ര. പ്രധാനമന്ത്രി ലക്ഷദ്വീപിൽ സന്ദർശനം നടത്തി അവിടെ നിന്നുള്ള ചിത്രങ്ങൾ
പങ്കുവച്ചതിന് പിന്നാലെയാണ് മാലിദ്വീപുമായുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അതിന് ശേഷം സിനിമ താരങ്ങൾ മാലിദ്വീപ് ഒഴിവാക്കി രാജ്യത്തിൻറെ ലക്ഷദ്വീപിൽ പോയി തുടങ്ങിയിരുന്നു. മാലിദ്വീപിലെ രണ്ട് മന്ത്രിമാർ ട്വിറ്ററിൽ ഇന്ത്യയെയും
പ്രധാനമന്ത്രിയെയും വിമർശിച്ചതിന് പിന്നാലെയാണ് അവിടെ പലരും ബഹിഷ്കരിച്ചത്. ഇതിനിടയിൽ എസ്തർ മാലിദ്വീപ് പ്രൊമോട്ട് ചെയ്തു അവിടേക്ക് പോയതിന് എതിരെയാണ് കമന്റുകൾ വന്നിട്ടുള്ളത്. തുടർന്ന് കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു താരം.