ഓരോരുത്തർക്കും ഓരോ തരം കഴിവുകൾ ഉണ്ടായിരിക്കും. ആ കഴിവിനെ സ്വയം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതാണ് ജീവിത വിജയം. മരമറിഞ്ഞു കൊടിയിടുക, ആളറിഞ്ഞു ചങ്ങാത്തം കൂടുക, കഴിവറിഞ്ഞു പ്രോൽസാഹിപ്പിക്കുക എന്നിങ്ങനെ പല ചൊല്ലുകളും നമ്മൾ കേട്ടിട്ടില്ലേ.
സ്കൂളിൽ കുട്ടികൾക്കൊപ്പം മതിമറന്നു ചുവടുകൾ വെച്ച ഒരു അധ്യാപകനാണ് ഇന്നത്തെ നമ്മുടെ താരം. സ്കൂളിലെ മറ്റു അധ്യാപകരും കുട്ടികളും വരെ വളരെയധികം പ്രോത്സാഹനവും അദ്ദേഹത്തിന് കൊടുക്കുന്നതായി വിഡിയോയിൽ കാണാം. കുട്ടികളോടൊപ്പം അവരിൽ ഒരാളായി അധ്യാപകർ മാറുമ്പോഴേ ഓരോ കുട്ടികളുടെയും അവസ്ഥയും പഠന മികവും മറ്റു കുറവുകളും ആഴത്തിൽ മനസിലാക്കാൻ സാധിക്കൂ. കുടിക്കൾക്കും എല്ലാം തുറന്നു പറയാനുള്ള മനസ്സും ഉണ്ടാകും.
ഇത് മാഷാണോ അതോ മൈക്കൽ ജാക്‌സനാണോ ടീച്ചർ എന്നാൽ ഇങ്ങനെ ആവണം, ഒന്നിലും തളർത്താതെ കൂടെ കട്ടക്ക് നിൽക്കണം, ഇതെപ്പോലുള്ള ടീച്ചർമാരോട് കുട്ടികൾക്കും നല്ല അടുപ്പവും സ്നേഹവും ഉണ്ടാകും. അവർ അവരുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും എല്ലാം പങ്കുവെക്കുകയും ചെയ്യും. ഇതുമൂലം കുട്ടികളുടെ കഴിവിനെ തിരിച്ചറിഞ്ഞ് അവരെ മുന്നോട്ട് കൊണ്ടുവരാനും ഒരു ടീച്ചർക്ക് കഴിയും.
ഈ വീഡിയോ കണ്ടാൽ ഒന്ന് ചിരിച്ചു പോകുമെങ്കിലും നല്ലൊരു സന്ദേശമാണ് ഈ ടീച്ചർ സമൂഹത്തിനു നൽകുന്നത്. നിമിഷനേരംകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പോസിറ്റീവ് കമ്മെന്റ്സും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.