ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് മീന. പൊതുവെ സിനിമകളിൽ സജീവമായിക്കഴിഞ്ഞാൽ നടിമാർ പിന്നീട് പഠനത്തിന് വലിയ പ്രാധാനയം നൽകാറില്ല. എന്നാൽ തന്റെ സിനിമാ തിരക്കുകൾ പഠനത്തെ ബാധിക്കാതിരിക്കാൻ മീന ശ്രദ്ധിച്ചു.
തന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോൾ. താൻ ഹിസ്റ്ററിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് മീന അഭിമുഖത്തിൽ പറയുന്നുണ്ട്. എട്ടാം ക്ലാസോടെ സ്കൂൾ പഠനം നിർത്തി. അപ്പോഴേക്കും നായികയായി. പഠനം നിന്ന് പോയതിൽ
അമ്മയ്ക്ക് വളരെ വിഷമം തോന്നി. പ്രെവെെറ്റായി പഠിക്കാമെന്ന് പിന്നീട് അറിഞ്ഞു. കുറേ വർഷം കഴിഞ്ഞ് ബിഎ ചെയ്തു. അതിന് ശേഷം എംഎ ഹിസ്റ്ററി ചെയ്തു. പഠിപ്പും അഭിനയവും ബാലൻസ് ചെയ്യുന്നത് വളരെ കഷ്ടമായിരുന്നെന്നും മീന ഓർത്തു. ബാലതാരമായി വന്നതിനാൽ
സാധാരണ കുട്ടികൾക്ക് ലഭിക്കുന്നത് പോലെയുള്ള ടീനേജ് കാലം മീനയ്ക്ക് അന്യമായിരുന്നു. നായികയായി വന്നപ്പോൾ വർക്ക് മാത്രമായിരുന്നു ശ്രദ്ധ. ഡയലോഗിലും എക്സപ്രഷനിലും ശ്രദ്ധ കൊടുക്കണം, മറ്റ് സിനിമകൾ കണ്ട് അവർ അഭിനയിക്കുന്നത് നോക്കണം എന്നൊക്കെ
അമ്മ പറഞ്ഞ് കൊണ്ടിരിക്കും. അതൊരു ലേണിംഗ് പ്രോസസായിരുന്നു. മറ്റൊന്നിലേക്കും ശ്രദ്ധ പോയില്ല. എങ്ങനെ ഡ്രസ് ചെയ്യണം, എങ്ങനെ ഭംഗിയായിരിക്കണം, എന്ത് നമുക്ക് ചേരും, ഫോട്ടോയെടുക്കുമ്പോൾ ഏത് ആംഗിൾ നന്നായിരിക്കും എന്നിങ്ങനെ എല്ലാം ഒരു പാഠമായിരുന്നുവെന്നും മീന വ്യക്തമാക്കി.