Connect with us

Special Report

മുണ്ടക്കൽ ശേഖരനെ ഓർമ്മയുണ്ടോ ? മകന്റെ ചികിത്സയ്ക്ക് അഭിനയവും രാഷ്ട്രിയവും എല്ലാം ഉപേക്ഷിച്ചു അമേരിക്കയിൽ പോയ താരം ഇപ്പോൾ കോടിശ്വരൻ

Published

on


ദേവാസുരം എന്ന മലയാള സിനിമയിൽ വില്ലനായി വന്ന നെപ്പോളിയനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. അഭിനയത്തിൽ മാത്രം അല്ല രാഷ്ട്രീയ രംഗത്തും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് നെപ്പോളിയൻ. എന്നാൽ നടൻ നെപ്പോളിയൻ ഇപ്പോൾ സിനിമയിൽ നിന്നും സജീവമല്ല. സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് നെപ്പോളിയൻ്റെ മകനെ കുറിച്ചാണ്. നെപ്പോളിയൻ്റെ മൂത്ത മകൻ ധനുഷിന് മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖം ആണ്.

തൻ്റെ അഭിനയ ജീവിതവും രാഷ്ട്രീയ ജീവിതവും ഒക്കെ മാറ്റിവെച്ചുകൊണ്ട് മകൻ്റെ ചികിത്സയ്ക്കു വേണ്ടിയാണ് താൻ യുഎസി ലേക്ക്പോയത്. നെപ്പോളിയൻ പറയുന്നത് നമ്മുടെ രാജ്യത്ത് മാളുകളിൽ മാത്രമേ വീൽ ചെയർ ഉപയോഗിച്ചുകൊണ്ട് സഞ്ചരിക്കുവാൻ സാധിക്കുകയുള്ളൂ. വിദേശരാജ്യങ്ങളിൽ ഒക്കെഎവിടെയും പോകാനുള്ള സൗകര്യങ്ങളുണ്ട്. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് തൻ്റെ മകന് സാധാരണ ജീവിതം നയിക്കുന്നതിനാണ് വിദേശത്തേക്ക് താമസം മാറിയതെന്നാണ് നെപ്പോളിയൻ പറയുന്നത്.

നെപ്പോളിയൻ്റെ മകൻ ധനുഷ് യൂട്യൂബർ റായ് ഇർഫാൻ്റെ വലിയ ആരാധകൻ ആയതുകൊണ്ട് തന്നെ അദ്ദേഹം ഇർഫാനെ വീട്ടിലേക്ക് ക്ഷണിക്കുകയും വീടിൻ്റെ ദൃശ്യങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ സമ്മതിക്കുകയും ചെയ്തു. ഇവരുടെ വിക്ടോറിയയിലെ അവിടുത്തെ ശൈലിയിലുള്ള ബംഗ്ലാവും ഡ്രൈവേയും അതുപോലെ തന്നെ സ്ലൈഡിങ് വിൻഡോസുകളും തറയിലുള്ള വെളുത്ത മെത്തയും ഒക്കെ കൗതുകം ഉള്ളതാണ്.

മകൻ ധനുഷിനെ സൺറൂമായ ആദ്യത്തെ വീടിൻ്റെ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതൊക്കെ തന്നെ വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. നെപ്പോളിയൻ പറയുന്നത് ഈ രോഗത്തിന് ചികിത്സയില്ല എന്നാണ്. മരുന്നും തെറാപ്പിയും ഒക്കെ തന്നെ ഇതിൻ്റെ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ മാത്രമാണ് സഹായിക്കുന്നതെന്നും. മകന് ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോൾ പല ഡോക്ടർമാരെയും കാണിച്ചു എന്നാൽ അവരൊക്കെ പറഞ്ഞത് 10 വയസ്സ് കഴിഞ്ഞാൽ കുഞ്ഞിന് നടക്കാൻ കഴിയില്ലെന്നാണ്.


അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. പല ഡോക്ടർമാരെയും വീണ്ടും കാണുകയും ചെയ്തു. പിന്നീടാണ് തിരുനെൽവേലി ഭാഗത്ത് നല്ലൊരു നാടൻ വൈദ്യം ഉണ്ടെന്ന് കേട്ടത്. മകനെയും കൊണ്ട് അവിടെ പോയി. ഇതു കണ്ടുകൊണ്ട് പലരും അവരുടെ മക്കളെയും കൊണ്ട് അവിടെ ചികിത്സക്കായി എത്തിയിരുന്നു. എന്നാൽ അവിടെ ചികിത്സ സൗകര്യം ഒക്കെ കുറവായിരുന്നു. അതുകൊണ്ട് നെപ്പോളിയൻ തിരുനെൽവേലി ഒരു ആശുപത്രി പണിയുകയും ചെയ്തു.

മകനുവേണ്ടി താമസം യുഎസിലേക്ക് മാറ്റിയ നെപ്പോളിയൻ അവിടെ 3000 ഏക്കറിൽ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ അവിടെ ഒരു ഐടി കമ്പനി തുടങ്ങുകയും ചെയ്തു. അദ്ദേഹം തുടങ്ങിയ ഐടി കമ്പനിക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട് അവിടെ അദ്ദേഹം ജോലി നൽകിയിരിക്കുന്നത് ഇന്ത്യക്കാർക്കാണ് കൂടുതലും. അദ്ദേഹം ഇരുപത്തിമൂന്നുവർഷത്തോളമായി ജീവൻ ടെക്നോളജിസ് എന്ന ഐടി കമ്പനി തുടങ്ങിയിട്ട്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company