മുരളിയുടെ പ്രായം കൂടിയതല്ല; ചിത്രയുടെ പ്രശ്നമാണ്! 48-ആം വയസ്സിലും 18 ന്റെ ചെറുപ്പമായി സുചിത്ര ഇരിക്കുന്നത് കൊണ്ട് തോന്നണതാണ്!

in Special Report

2002 ൽ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ നടി ഇന്നൊരു ഐടി പ്രൊഫഷണലാണ്.
സിനിമ വിട്ട് ഇപ്പോള്‍ അമേരിക്കയിൽ

ഒരു കാലത്ത് മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികയായിരുന്ന സുചിത്ര മുരളി. സിനിമ വിട്ട് ഇപ്പോള്‍ അമേരിക്കയിലാണ് ഇപ്പോൾ താരം. അമ്പതിലേറെ മലയാള സിനിമകളിലൂടെ ശ്രദ്ധ നേടിയ സുചിത്ര, ബാലതാരമായാണ് അഭിനയ ജീവിതം തുടങ്ങിയിരുന്നത്.

താരത്തിന് പിറന്നാൾ

നമ്പര്‍ 20 മദ്രാസ് മെയിൽ ആയിരുന്നു സുചിത്ര ആദ്യമായി നായികയായ ചിത്രം. വിവാഹശേഷം ഭര്‍ത്താവിനും മകളോടുമൊപ്പം അമേരിക്കയിലാണ് താരം. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ദിനം പങ്കിട്ട ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

​48 ലേക്ക് കടന്ന് പ്രിയ നായിക

നാല്പത്തിയെട്ടാം വയസ്സിലേക്ക് കടന്നിരിക്കുകായാണ് സുചിത്ര. കഴിഞ്ഞദിവസമായിരുന്നു അമേരിക്കയിൽ ഭർത്താവിനും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ച് സുചിത്ര പിറന്നാൾ ആഘോഷമാക്കിയത്. ഒരു കുഞ്ഞു കേക്ക് കട്ടിങ് ആണ് നടന്നതെന്ന് സുചിത്ര പറയുന്നു.

​ഭർത്താവിന് പ്രായമായതല്ല

ഭർത്താവിന് പ്രായകൂടുതൽ ഉണ്ടോ എന്ന് ആർക്കും തോന്നിപോകും സുചിത്രയുടെ ചിത്രങ്ങൾ കണ്ടാൽ. എന്നാൽ മുരളിക്ക് പ്രായം കൂടിയതല്ല ചിത്രയുടെ പ്രശ്നമാണ്.കക്ഷിക്ക് റിവേഴ്‌സ് ഗിയറിൽ ആണ് പ്രായമെന്ന് ആരാധകർ പറയുന്നു.

​അവർക്ക് ചിത്ര

ലയാളികളുടെ പ്രിയ നടി അമേരിക്കയിൽ ആണ് ഇപ്പോൾ സ്ഥിര താമസം, അവിടെ ചിത്ര എന്നാണ് താരം അറിയപെടുന്നത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട ആരാധകർ ആവേശത്തിലാണ്. 48 ലും പതിനെട്ടിന് യൗവ്വനം കാത്തുസൂക്ഷിക്കുന്ന തങ്ങളുടെ പ്രിയ നായികയ്ക്ക് ആശംസകൾ നേരുകയാണ് ഓരോ ആരാധകരും.

1990കളിലെ നിറ സാന്നിധ്യം

സുചിത്ര മുരളി മലയാള സിനിമയിൽ നിന്നും ഇടവേളയെടുത്തിട്ട് കാലങ്ങൾ കുറെ പിന്നിട്ടു കഴിഞ്ഞു. 1990കളിലെ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു സുചിത്ര.

സുചിത്രയുടെ തുടക്കം

1978ൽ ആരവം എന്ന സിനിമയിലൂടെയാണ് ബാലതാരമായി സുചിത്ര സിനിമയിൽ അരങ്ങേറിയത്.