മേക്കപ്പ് റൂമിൽ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോൾ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചു’; നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി.. അന്ന് ഉണ്ടായത് വിവരിച്ച് താരം

in Special Report


സീരിയൽ നിർമാതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി കൃഷ്ണ മുഖർജി രംഗത്ത്. താൻ അഭിനയിച്ചുകൊണ്ടിരുന്ന ശുഭ് ശകുൻ എന്ന പരമ്പരയുടെ സെറ്റിൽ വെച്ച് ധാരാളം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നെന്നും, കടുത്ത വിഷാദവും ഉത്കണ്ഠയും നിറഞ്ഞ

നാളുകളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്.

കൃഷ്ണ മുഖർജിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
എല്ലാം തുറന്നുപറയാനുള്ള ധൈര്യം ഇതുവരെ ഇല്ലായിരുന്നെങ്കിലും ഇനിയത് പിടിച്ചുവെയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഏറെ വിഷമതകൾ നിറഞ്ഞ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. കഴിഞ്ഞ ഒന്നര വർഷം എന്റെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. വിഷാദവും ഉത്കണ്ഠയും ബാധിച്ചു.

ഒറ്റയ്ക്കായിരിക്കുമ്പോൾ ഉറക്കെ കരഞ്ഞു. അവസാനം പ്രദർശനത്തിനെത്തിയ ശുഭ് ശകുൻ എന്ന പരമ്പര ചെയ്തുതുടങ്ങിയതാണ് എല്ലാത്തിന്റെയും ആരംഭം. ജീവിതത്തിലെടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്. പ്രൊഡക്ഷൻ ഹൗസും നിർമാതാവ് കുന്ദൻ സിം​ഗും പലതവണ ഉപദ്രവിച്ചു.