Special Report
മോഡേണ്‍ നവവധുമായി രശ്മി നായര്‍ !!!സോഷ്യല് മീഡിയയിൽ കുളിർമഴ തീർത്ത ആ ചിത്രങ്ങള്‍
തുറന്നടിച്ച് നിലപാടുകള്‍ വ്യക്തമാക്കി സോഷ്യല്‍മീഡിയയില്‍ സജീവമായ താരമായ രശ്മി നായര്‍. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറല്‍ ആകുന്നു. ചിത്രത്തില്‍ നവവധുവിനെ പോലെ മോഡേണ്‍ ആയി തികച്ചു അപ്രതീക്ഷിതമായ ലുക്കിലാണ് താരം എത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലേക്ക് പുതിയ അതിഥി വന്നു എന്ന നിലയില്‍ രശ്മി പുതിയ ബെന്‍സ് കാര്‍ വാങ്ങിയ താരത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുകള്‍ അറിയിച്ച്
രംഗത്ത് എത്തിയത്. അതുപോലെ തന്നെ താരത്തിന്റെ ഒരുപാട് ഫോട്ടോഷൂട്ടുകളും ഇത്‌പോലെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഫെമിനിസ്റ്റും, ആക്റ്റീവിസ്റ്റും കൂടിയായ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം വിമര്‍ശനങ്ങള്‍ എത്താറുണ്ട്. താരത്തിന്റെ തുറന്നു
പറച്ചിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച കിസ്സ് ഓഫ് ലവ് എന്ന ക്യാമ്പയിലൂടെയാണ് രശ്മി കേരളത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പരസ്യമായി ചുംബന സമരം നടത്തി താരം കേരളമൊട്ടാകെ വിവാദം
സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്ലേബോയ് മാഗസിന്റെ മോഡല്‍ കൂടിയാണ് രശ്മി. താരത്തിന്റെ ഭര്‍ത്താവ് രാഹുല്‍ പശുപാലനും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. താരത്തിന് രണ്ടു മക്കളാണ് ഉള്ളത്. മൂത്തത് ഒരു മകനും രണ്ടാമത്തത് ഒരു മകളുമാണ്.