മോശം അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.. ജിന്റോയുടെ പെൺകുട്ടികളോടുള്ള സമീപനം ശരിയല്ല’ – ഗുരുതര ആരോപണവുമായി ദിയ സന

in Special Report


ഈ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് കുറച്ച് ആഴ്ചകൾക്ക് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്ന ദിയ സന ഒരു ദുരനുഭവം പങ്കുവച്ചിരുന്നു. അന്ന് അത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച്

ഒരു അഭിമുഖത്തിൽ കുറച്ചുകൂടി വ്യക്തതയോടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ദിയ സന. ജിന്റോയെ ഇഷ്ടമല്ലെന്നും അഭിമുഖത്തിൽ ദിയ പറഞ്ഞു. “പേഴ്സണലി എനിക്ക് ഒരു താല്പര്യവുമില്ലാത്ത മനുഷ്യനാണ് ജിന്റോ. ഞാൻ ഒരു പോസ്റ്റ് ഒക്കെ ഇട്ടിട്ടുണ്ടായിരുന്നു. അതിൽ കൂടുതൽ ഞാൻ

പറയാൻ ആഗ്രഹികുന്നില്ല. കാരണം ജിന്റോയുടെ ആർമികളെ ഒന്നും ഭയന്നിട്ടല്ല. ചില നിഷ്കളങ്കതകൾ ഞാൻ അതിൽ കാണുന്നുണ്ട്. അയാൾ ചെയ്ത ആക്ടുകൾ അയാളുടെ ചില കുരുത്തക്കേടുകളായിട്ട് എടുക്കാം എന്നുള്ളതുകൊണ്ടാണ്. പക്ഷേ അതിന് അപ്പുറം ചില കാര്യങ്ങളുണ്ട്.

എനിക്ക് ഷേക്ക് ഹാൻഡ് കൊടുത്തപ്പോഴുള്ള ഒരു മോശം അനുഭവം ഞാൻ അതിൽ എഴുതിയിട്ടുണ്ടായിരുന്നു. അത് മാത്രമല്ല മറ്റു പെൺകുട്ടികളോടുള്ള ജിന്റോയുടെ സമീപനവും അത്ര നല്ലതല്ലായിരുന്നു. അവരിൽ പലരും പറഞ്ഞതാണ് ഞാൻ പോസ്റ്റിൽ എഴുതിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ്

എനിക്ക് ജിന്റോയെ ഇഷ്ടമല്ല എന്ന് പറയാനുള്ള കാരണം. ജിന്റോ ഹൗസിനുള്ളിൽ കാണിക്കുന്നത് ആളുകൾക്ക് ഫണ്ണിയായിട്ട് എടുക്കാൻ പറ്റുന്നുണ്ട്. ജാസ്മിന്റെ പറഞ്ഞതുപോലെ ജിന്റോയുടെയും ഈ അടുത്ത കാലത്ത് ഒന്നും ബിഗ് ബോസിൽ ഒരു നല്ല പ്രകടനം ഞാൻ കണ്ടിട്ടില്ല. ജിന്റോയുടെ

ആളുകൾ പറയുന്നത് അദ്ദേഹത്തിന് ഇപ്പോൾ സ്‌ക്രീൻ സ്പേസ് കൊടുക്കുന്നില്ല എന്നൊക്കെയാണ്. കണ്ടെന്റ് ഉണ്ടാക്കുന്ന ആളുകളുടെ പുറത്തുവിട്ടെ അവർക്ക് കാര്യമുള്ളൂ. അവർക്ക് ടിആർപിയാണ് വലുത്. അതില്ലെങ്കിൽ അവർ എടുക്കുകയില്ല. അല്ലാതെ ഈ പറയുന്നത് പോലെ ഒന്നുമല്ല..”, ദിയ സന പറഞ്ഞു.