മോഹൻ ലാൽ തന്നെ രണ്ടുതവണ പിടിച്ചു കുലുക്കിയെങ്കിലും കീ പുറത്തേക്ക് വന്നില്ല. പിന്നെ ഇതായിരുന്നു ചെയ്തത് – ഗാന്ധർവ്വം സിനിമയിലെ രംഗത്തെക്കുറിച്ചു നായിക കാഞ്ചൻ

in Special Report

സംഗീത് ശിവൻ സംവിധാനം ചെയ്ത് മലയാളത്തിലെ താര രാജാവും അതുപോലെ തന്നെ നടന വിസ്മയവുമായ മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രമാണ് ഗാന്ധർവ്വം. 1993 ൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രത്തിൻ്റെ തിരക്കഥ ഡെന്നീസ് ജോസഫും ചിത്രം നിർമ്മിച്ചത് സുരേഷ് ബാലാജെയുമാണ്. ജഗതി ശ്രീകുമാർ,ദേവൻ, വിജയകുമാർ, പ്രേംകുമാർ, കവിയൂർപൊന്നമ്മ തുടങ്ങിയവരൊക്കെ ഇതിൽ അഭിനയിച്ചിട്ടുണ്ട്.

ഈ ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ബോളിവുഡ് നടിയും മോഡലും ആയിരുന്ന കാഞ്ചനാണ് ഗാന്ധർവ്വം എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ നായികയായി അഭിനയിച്ചത്. കാഞ്ചൻ്റെ ആദ്യത്തെ മലയാള സിനിമ ആയിരുന്നു ഗാന്ധർവ്വം. ബോളിവുഡിൽ മാത്രമല്ല മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ തന്നെ നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട് കാഞ്ചൻ. മലയാളത്തിൽ ഒരു സിനിമ മാത്രമേ കാഞ്ചൻ ചെയ്തിട്ടുള്ളൂ.

പിന്നീട് വിവാഹത്തിനുശേഷം താരം സിനിമാരംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ കാഞ്ചൻ തൻ്റെ മലയാള സിനിമയായ ഗാന്ധർവത്തെക്കുറിച്ചും അതുപോലെ തന്നെ അതിലെ നായകനായ മോഹൻലാലിനെ കുറിച്ചും ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. താരം പറയുന്നത് പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും വേറിട്ടൊരു അനുഭവമായിരുന്നു മോഹൻലാലിനൊപ്പം ഉണ്ടായതെന്ന്.

മറ്റു ഭാഷകളിൽ ഇത്രയും അധികം സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും താരം പറഞ്ഞു. മലയാളത്തിൽ ആദ്യമായി അഭിനയിക്കാൻ വരുമ്പോൾ ഭയങ്കര പേടിയായിരുന്നു. എന്നാൽ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോഴാണ് എല്ലാവരുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞതെന്നും പറഞ്ഞു. ആദ്യം അഭിനയിക്കാൻ വരുമ്പോൾ മോഹൻലാൽ ഇത്രയും വലിയ നടനായിരുന്നു എന്ന് അറിയില്ലായിരുന്നു. കൂടെ അഭിനയിച്ചപ്പോൾ മോഹൻലാൽ ഒരിക്കൽപോലും തന്നോട് മോശമായ രീതിയിലോ അതോ ദേഷ്യത്തിലോ ഒന്നും സംസാരിച്ചിട്ടില്ല എന്നും താരം പറഞ്ഞു.

ഗാന്ധർവ്വം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച ഒരു രസകരമായ രംഗത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ എപ്പോഴും ചിരി വരാറുണ്ടെന്നും താരം പറഞ്ഞു. ആ രംഗം ഒരു കീ ഒളിപ്പിക്കുന്നതായിരുന്നു. താരം പറഞ്ഞത്‌ ഡ്രസ്സിൻ്റെ അകത്ത് കീ ഇടുകയും അത് മോഹൻലാൽ തന്നെ വന്നു പൊക്കിയെടുത്തു കൊണ്ട് തന്നെ കുലുക്കുമ്പോൾ കീ താഴേക്ക് വീഴണം എന്നതുമായിരുന്നു അഭിനയിക്കേണ്ടത്.

എന്നാൽ രണ്ടുതവണയും മോഹൻലാൽ തന്നെ എടുത്ത് പൊക്കി തന്നെ കുലുക്കിയെങ്കിലും കീ പുറത്തേക്ക് വന്നില്ല. പിന്നീട് കീ വീഴുന്നത് മാത്രം ഷൂട്ട് ചെയ്യുകയായിരുന്നു എന്നും പറഞ്ഞു. കീ വീഴാതായപ്പോൾ ഡ്രസ്സിനകത്ത് നിന്നും കൈ കൊണ്ടുതന്നെ കീയെടുത്തിട്ട് താഴെയിടുന്ന രംഗമാണ് പിന്നെ ഷൂട്ട് ചെയ്തത് എന്നും കാഞ്ചൻ പറയുന്നു.