Connect with us

Special Report

യദുവിനെ പരിഹസിച്ച് നടി റോഷ്ന.. ഓർമ്മ ഇപ്പോൾ അദ്ദേഹത്തിന് തിരിച്ചുകിട്ടി കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..

Published

on

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള പോർവിളി ഇപ്പോൾ ഡ്രൈവറും സിനിമ നടിയായ റോഷ്ന ആൻ റോയും തമ്മിലാണ്. ഡ്രൈവർക്ക് എതിരെ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു കഴിഞ്ഞ ദിവസം റോഷ്ന.


ആര്യ രാജേന്ദ്രന് നേരിട്ടത് പോലെ മുമ്പൊരിക്കൽ ഇതേ ഡ്രൈവറിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നേരിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് റോഷ്ന വെളിപ്പെടുത്തിയത്. ഡ്രൈവർ ഈ വിഷയത്തിൽ പ്രതികരിച്ചത് താൻ അല്ല ആ റൂട്ടിൽ ബസ്


ഓടിച്ചതെന്നായിരുന്നു. റോഷ്നയുടെ പോസ്റ്റിന് താഴെയും നിരവധി പേർ ഡ്രൈവർ പറഞ്ഞ ഈ കാര്യം ചോദിച്ചു കമന്റുകൾ ഇട്ടിരുന്നു. മേയറെ രക്ഷിക്കാൻ വേണ്ടി കള്ളത്തരം കൊണ്ട് ഇറങ്ങിയതാണല്ലേ എന്നായിരുന്നു പലരുടെ പ്രതികരണം. ഇപ്പോഴിതാ ഡ്രൈവർ യദു

തന്നെയാണ് അന്നേ ദിവസം വണ്ടിയോടിച്ചതിനുള്ള തെളിവ് മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഇതോടെ ഡ്രൈവർ പറഞ്ഞത് കള്ളമാണെന്നും തെളിഞ്ഞു. യദുവിനെ പരിഹസിച്ചുകൊണ്ട് ഇപ്പോൾ നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. “ഈ ഒരു തെളിവു മാത്രം മതി..

ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ.. എനിക്ക് ഉണ്ടായ ഒരു വിഷയം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം

തെളിഞ്ഞു. ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല. രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു. ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു

വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല.. താങ്ക്സ്..”, ഇതായിരുന്നു റോഷ്ന പോസ്റ്റ് ചെയ്തത്. ഇത്രയും നാൾ പറയാതെ ഇപ്പോൾ പറഞ്ഞതിന് എതിരെയും പലരും പ്രതികരിച്ചിട്ടുണ്ട്.


Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company