യുവതി യുവാക്കളോടാണ് പറയുന്നത് ഇയാളെ നമ്പരുത് ! ലോകം അറിയാമെന്ന് സ്വയം നടിക്കുന്നു, രാജ്യത്തെ മോശമാക്കി കാണിക്കുന്നു ! വിമർശിച്ച് വിനായകൻ !

in Special Report

മലയാള സിനിമയിൽ തുടങ്ങി, ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ആളായി മാറിയ താരമാണ് വിനായകൻ, ഇപ്പോഴിതാ അദ്ദേഹം സന്തോഷ് ജോർജ് കുളങ്ങരയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. യാത്രകൾ പോകാൻ നമ്മളിൽ ഏവരിലും ഒരു പ്രചോദനം


ഉണ്ടാക്കിയ ആളുകൂടിയാണ് സന്തോഷ് ജോർജ് കുളങ്ങര. താൻ കണ്ട കാഴ്ചകള്‍ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിച്ച അദ്ദേഹത്തിന് ഇന്നും ആരാധകർ ഏറെയാണ്, ലോകം കണ്ട അദ്ദേഹത്തിന്റെ ഓരോ വാക്കുകൾക്കും വലിയ പ്രാധാന്യമാണ് പുതുതലമുറ പോലും നൽകുന്നത്..


എന്നാൽ ഇപ്പോഴിതാ വിനായകൻ പറയുന്നത് ഇങ്ങനെ, സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുത് എന്നാണ് വിനായകൻ പറയുന്നത്. സന്തോഷ് ജോർജ് കുളങ്ങര ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു എന്ന വാദവും നടൻ മുന്നോട്ട് വെയ്‌ക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വിനായകന്റെ അധിക്ഷേപം. വിനായകന്റെ ഈ


വാക്കുകൾക്ക് വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. വിനായകന്റെ ആ വാക്കുകൾ ഇങ്ങനെ, ഇദ്ദേഹത്തെ നമ്പരുത്. യുവതീ.. യുവാക്കളോട്. ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന


മഹാരാജ്യത്തെ മോശമായി കാണിച്ച്‌ ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്. യുവതീ യുവാക്കളേ നിങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു. ഇദ്ദേഹത്തെ നമ്പരുത് എന്നും വിനായകൻ കുറിച്ചു..