റിലേഷന്‍ഷിപ്പുകള്‍ എല്ലാം കഠിനം,കൃത്യമായ പങ്കാളിയെ തന്നെ വേണം കണ്ടെത്താന്‍, വിവാഹത്തിന് മുമ്പ് എഗ്ഗ് ഫ്രീസ് ചെയ്യാന്‍ ആലോചിക്കുന്നു, തുറന്നുപറഞ്ഞ് മൃണാള്‍ താക്കൂര്‍

in Special Report

സീതാരാമം എന്ന തെന്നിന്ത്യന്‍ ചിത്രം ദുല്‍ഖറിന് മാത്രമല്ല, ചിത്രത്തിലെ നായികാ കഥാപാത്രമായി മനം കവര്‍ന്ന മൃണാള്‍ താക്കൂറിന്റേയും തലവര മാറ്റിയ ചിത്രമായി മാറിയിരുന്നു. ചിത്രം വമ്പന്‍ ഹിറ്റായതോടെ തെന്നിന്ത്യയാകെ വലിയ ആരാധക കൂട്ടം തന്നെ മൃണാളിനും സ്വന്തമായിരിക്കുകയാണ്.


മൃണാള്‍ അവതരിപ്പിച്ച സീതാ മഹാലക്ഷ്മിയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. 100 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ കൊയ്തത്. 2018ല്‍ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലായിരുന്നു മൃണാളിന്റെ അരങ്ങേറ്റം. എന്നാല്‍ അത്ര ശ്രദ്ധേയമായ വേഷങ്ങളോകേന്ദ്ര കഥാപാത്രമായി

തിളങ്ങാനുള്ള അവസരമോ മൃണാളിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായ വിജയം മൃണാളിനെ അീവ സന്തുഷ്ടയാക്കിയിരുന്നു. ഈ ചിത്രത്തിന് ശേഷം കൈനിറയെ സിനിമകളാണ് മൃണാളിനെ തേടിയെത്തിയിക്കുന്നത്. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ

കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മൃണാല്‍. റിലേഷന്‍ഷിപ്പുകള്‍ എല്ലാം കഠിനം തന്നെയാണ്. ജോലിയും വ്യക്തിജീവിതവും എങ്ങനെ ബാലന്‍സ് ചെയ്യുന്നു എന്നതിലാണ് കാര്യമെന്നും എപ്പോഴും കൃത്യമായ പങ്കാളിയെ തന്നെ വേണം കണ്ടെത്താനെന്നും തന്റെ ജോലിയുടെ സ്വഭാവത്തെ ആള്‍ക്ക്

മനസ്സിലാക്കാനും കഴിയണമെന്നും മൃണാള്‍ പറയുന്നു. താനും വിവാഹത്തിന് മുമ്പ് എഗ്ഗ് ഫ്രീസ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മൃണാള്‍ പറഞ്ഞു. വിജയ് ദേവര്‌കൊണ്ട നായകനായി എത്തിയ ഫാമിലി സ്റ്റാറാണ് മൃണാളിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.