Special Report
റീൽസിൽ വമ്പൻ ട്വിസ്റ്റ്.. ആരും പ്രതീക്ഷിച്ചില്ല ഇത്രേയും.. ഇത് ആരാണ്?, മലയാളി മോഡലിന്റെ ചിത്രം പങ്കുവെച്ച് സിനിമയിലേയ്ക്ക് ക്ഷണിച്ചു ..
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ താരമാണ് രാം ഗോപാല്‍ വര്‍മ. ഹിന്ദി , കന്നഡ ഭാഷാ ചിത്രങ്ങൾ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയ്‌ക്ക് പുറമേ തെലുങ്ക് സിനിമയിലും അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് ഇദ്ദേഹം.
സമാന്തര സിനിമ, ഡോക്യുഡ്രാമ എന്നിവയുൾപ്പെടെ ഒന്നിലധികം വിഭാഗങ്ങളിലുള്ള സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ കാലത്തെ ഇന്ത്യൻ സിനിമയുടെ തുടക്കക്കാരിൽ ഒരാളായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ ഒരു ട്വീറ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ശ്രീലക്ഷ്മി സതീശൻ എന്ന ഇൻസ്റ്റാഗ്രാം സെലിബ്രേറ്റിയുടെ റീൽസ് പങ്കുവെച്ചു കൊണ്ട് ഇത് ആരാണ് എന്ന് തിരക്കിയിരിക്കുകയാണ് സംവിധായകൻ. ട്വീറ്റിന് താഴെ ഒരുപാട് തരത്തിലുള്ള കമന്റുകളും മറ്റും വളരെ പെട്ടെന്ന് തന്നെ പ്രതീക്ഷപ്പെടുകയുണ്ടായി.
ഇൻസ്റ്റാഗ്രാം സെലിബ്രേറ്റിയാണ് ശ്രീലക്ഷ്മി എന്നും ഇത്തരത്തിലുള്ളവരെയെങ്കിലും വെറുതെ വിടു എന്നുള്ള തരത്തിലുള്ള കമന്റുകളും വന്നു. എന്നാൽ അവരെയൊന്നും വക വെക്കാതെ പിറ്റേ ദിവസം അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തത് ശ്രീലക്ഷ്മി സതീശൻ
എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന തുറന്ന ചോദ്യവുമായാണ്. സിനിമയുടെ വലിയ ലോകത്തേക്കുള്ള തുറന്ന ക്ഷണം ആയി തന്നെയാണ് ഈ ട്വീറ്റ്നെ പ്രേക്ഷകർ കാണുന്നത്.
എന്നാൽ കൂട്ടത്തിൽ ഒരുപാട് മോശപ്പെട്ട കമന്റുകളും കാണുന്നുണ്ട്. ഇത്തരത്തിലുള്ള വരെയെങ്കിലും വെറുതെ വിട്ടുകൂടെ എന്ന വളരെ മോശപ്പെട്ട അർത്ഥത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെടുകയുണ്ടായി. എന്നാൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ
ഇതാണ് യഥാർത്ഥത്തിൽ എല്ലാവരും പിന്തുടരേണ്ട സെക്കുലറായി അഭിനേതാക്കളെ തിരയാനുള്ള മാർഗം. എന്തായാലും സംവിധായകന്റെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ചർച്ചയായിരിക്കുന്നു. ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, ഇൻഫ്ലുവൻസർ എന്നിവർക്ക് പുറമേ
പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അഭിനയ മേഖലയിലേക്കുള്ള അഭിനിവേശം നേരത്തെ അറിയിച്ച താരത്തിന് ഇത് വലിയ ഒരു അവസരത്തിലേക്കുള്ള വാതിൽ ആയിരിക്കും എന്ന് സോഷ്യൽ മീഡിയ കണക്കുകൂട്ടുന്നുണ്ട്.
Can someone tell me who she is ? pic.twitter.com/DGiPEigq2J
— Ram Gopal Varma (@RGVzoomin) September 27, 2023