Connect with us

Special Report

റോബിനെ അൺഫോളോ ചേയ്തു ആരതി..! ‘റോബിനും ആരതിയും പിരിഞ്ഞോ?.. വളരെ നല്ല കാര്യമെന്ന് കമന്റുകൾ

Published

on

മറ്റൊരു ബിഗ് ബോസ് സീസൺ കൂടി ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ വരുന്ന ഞായറാഴ്ച ബിഗ് ബോസിന്റെ ആറാം സീസണിൽ ഏഷ്യാനെറ്റിൽ ആരംഭിക്കുകയാണ്. ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ എന്ന് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്ന സമയത്താണ് ബിഗ് ബോസ് നാലാം സീസണിൽ

ഏറെ ഓളമുണ്ടാക്കിയ റോബിൻ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും തമ്മിൽ പിരിഞ്ഞു എന്ന തരത്തിലാണ് ചില ഓൺലൈൻ ചാനലുകളിൽ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിന് കാരണമായി ഇവർ പറയുന്നത്,

റോബിനെ ആരതി അൺ ഫോളോ ചെയ്തുവെന്നതാണ്. അതിൽ സത്യവുമുണ്ട്, ആരതിയുടെ ഫോള്ളോവിങ് ലിസ്റ്റിൽ റോബിൻ രാധാകൃഷ്ണന്റെ അക്കൗണ്ടില്ല. എന്തുകൊണ്ട് ആരതി റോബിൻ അൺഫോളോ ചെയ്തുവെന്നാണ് ആരാധകർ തിരക്കുന്നത്. ഇത് കൂടാതെ ആരതിയുടെ ഒരു കമന്റിന്റെ

സ്ക്രീൻഷോട്ടും പ്രചരിക്കുന്നുണ്ട്. “ജൂണ്‍ 26 കല്യാണം ഉറപ്പിച്ചു വച്ചിരിക്കുമ്പോള്‍ മള്‍ട്ടിപ്പിള്‍ റിലേഷന്‍ഷിപ്പുകള്‍, കൂടാതെ ഭാര്യ ആകാൻ പോകുന്ന പെണ്ണിന്റെ സുഹൃത്തിനോട് ക്രഷ് തോന്നുന്നതാണോ പിന്നെ പക്വത. വോയ്‌സ് എന്നെ കൊണ്ട് പബ്ലിക്കലി ഇടീപ്പിക്കല്ലേ..”,

എന്ന കമന്റ് ആണ് ആരതിയുടെ എന്ന പോലെ പ്രചരിക്കുന്നത്. ഇത് ആരതിയുടെ അക്കൗണ്ടിൽ നിന്നുള്ളതാണോ എന്ന് വ്യക്തമല്ല. റോബിനുമായി പിരിഞ്ഞോ എന്ന് ആരതിയുടെ പോസ്റ്റിൽ ഒരാൾ കമന്റ് ഇട്ടപ്പോൾ അതിന് ഇല്ല എന്ന് ആരതി മറുപടി പറഞ്ഞത് ആരാധകർക്ക്

ആശ്വാസം ആയെങ്കിലും പിന്നീട് കമന്റ് നീക്കം ചെയ്തു. ഇതോടെ വീണ്ടും ആരാധകർ ആശങ്കയിലായി. അതേസമയം ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിക്കുമ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കാനുള്ള റോബിന്റെ നമ്പറാണ് ഇതൊക്കെ എന്നും ചിലർ ആരോപിക്കുന്നുണ്ട്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company