Connect with us

Special Report

ലണ്ടനിൽ മേസ്തിരിമാരുടെ ദിവസ ശമ്പളം ഏകദേശം 20000 രൂപയോളം

Published

on








ദയവായി ശ്രദ്ധിക്കുക: ഇത് 2014 ഡിസംബർ 9ന് റിപ്പോർട്ട് ചെയ്ത ഒരു വാർത്ത മാത്രമാണ്. ഇത് ജോലി ഒഴിവ് സംബന്ധിച്ച ഒരു പരസ്യമല്ല. മലയാളം ഇ-മാഗസിൻ.കോം ഈ വാർത്ത ഷെയർ ചെയ്യുക മാത്രമണ് ചെയ്തത്! ഇതിന്റെ പേരിൽ എന്ത് സാമ്പത്തിക – മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഞങ്ങൾ ഉത്തരവാദികൾ ആയിരിക്കുന്നതല്ല! കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ ലണ്ടനിലുള്ള







സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെടുക! മേസ്‌തിരിമാര്‍ ഗള്‍ഫിലേക്ക്‌ പറന്നതു പോലെ ബ്രിട്ടണിലും എത്തുമോ? മേസ്‌തിരിമാര്‍ക്ക്‌ വര്‍ക്‌ പെര്‍മിറ്റ്‌ നല്‍കാന്‍ അധികം വൈകില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. കട്ട കെട്ടാന്‍ അറിയാവുന്ന വിദഗ്‌ധ തൊഴിലാളികളുടെ എണ്ണം ബ്രിട്ടണില്‍ നാള്‍ക്കു നാള്‍ കുറയുകയാണ്‌‌. പോര്‍ച്ചുഗലില്‍നിന്നും സ്‌പെയിനില്‍നിന്നും ആളെ എത്തിച്ചാണ്‌ ബ്രിട്ടീഷ്‌






കമ്പനികള്‍ തല്‍ക്കാലം പിടിച്ചു നില്‍ക്കുന്നത്‌. ആഴ്‌ചയില്‍ ആയിരം പൌണ്ട്‌ ശമ്പളം നല്‍കിയാണ്‌ പോര്‍ച്ചുഗലില്‍നിന്ന്‌ എണ്ണം പറഞ്ഞ മേസ്‌തിരിമാരെ കൊണ്ടുവരുന്നത്‌. സാധാരണ കൂലിയായ 100 പൌണ്ടിന്റെ ഇരട്ടിയാണ്‌ ഉള്ള മേസ്‌തിരിമാര്‍ ചോദിക്കുന്നത്‌. ബില്‍ഡര്‍മാര്‍ ഇപ്പോള്‍ പോര്‍ച്ചുഗലില്‍നിന്ന്‌ ആളെ റിക്രൂട്ട്‌ ചെയ്‌താണ്‌ പിടിച്ചു നില്‍ക്കുന്നത്‌. അതേസമയം എനര്‍ജി കമ്പനികൾ സ്‌പാനിഷ്‌






എഞ്ചിനിയര്‍മാരുടെ സേവനമാണ്‌ തേടുന്നത്‌. മേസ്‌തിരിമാര്‍ മാത്രമല്ല, പ്ലംബര്‍മാര്‍, ഇലക്‌ട്രീഷ്യന്‍മാര്‍, മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍, എച്ച്‌ജിവി ഡ്രൈവര്‍മാര്‍ തുടങ്ങി നിരവധി വിദഗ്‌ധ തൊഴിലാളികളുടെ കുറവാണ്‌ ബ്രിട്ടണ്‍ നേരിടുന്നത്‌. ഈ വര്‍ഷം ആദ്യം ഈ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ 500 പൌണ്ടായിരുന്നു ശമ്പളം. ആളെ കിട്ടാതെ വന്നതോടെ 1000 പൌണ്ട്‌ വരെയായി കൂലി ഉയര്‍ന്നിരിക്കുകയാണ്‌.







നാട്ടില്‍നിന്ന്‌ ഡിപ്പന്‍ഡന്റ്‌ വിസയില്‍ എത്തിയ നിരവധി മലയാളികള്‍ ഇലക്‌ട്രീഷ്യനും പ്ലംബറും ഡ്രൈവര്‍മാരും മറ്റുമാണ്‌. ഇവര്‍ക്ക്‌ ബ്രിട്ടണില്‍ ജോലി ചെയ്യാന്‍ കഴിയണമെങ്കില്‍ ചെറിയൊരു ടെസ്റ്റ്‌ പാസാകണം. തുടര്‍ന്ന്‌ ലൈസന്‍സുള്ള ഒരാള്‍ക്കൊപ്പം പരിശീലനം നേടുകയും ചെയ്യണം. മാറിയ സാഹചര്യത്തില്‍ മലയാളികള്‍ ഈ രംഗത്തേക്ക്‌ ചുവടുവയ്ക്കുന്നതും തെറ്റില്ല. (കടപ്പാട്: യു കെ വാർത്ത)





Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company