Connect with us

Special Report

ലിപ് ലോക്കിനിടെ ചുണ്ടുകള്‍ മരവിച്ചു പോയി, ആ രംഗം പൂര്‍ത്തിയാക്കിയത് ചൂടുചായ കുടിച്ച ശേഷം, മീര വാസുദേവ് അന്ന് പറഞ്ഞത് ..

Published

on

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീര വാസുദേവ്. മുംബൈയിലെ പരസ്യ ലോകത്തു നിന്നും ആണ് മീര സിനിമയില്‍ എത്തുന്നത്. തന്മാത്രയിലെ പക്വതയുള്ള ലേഖ എന്ന കഥാപാത്രത്തെ മീര ഗംഭീരമാക്കിയിരുന്നു.

എന്നാല്‍ അതിനുശേഷം മീരയെതേടി ശക്തമായ വേഷങ്ങള്‍ ലഭിച്ചില്ല. മീര വാസുദേവ് നടത്തിയ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു.റൂള്‍സ് പ്യാര്‍ കാ സൂപ്പര്‍ ഹിറ്റ് ഫോര്‍മുല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മിലിന്ദ് സോമനൊപ്പമുള്ള

ലിപ് ലോക്ക് രംഗങ്ങള്‍ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആണ് മീര പറയുന്നത്. മൈനസ് 23 ഡിഗ്രി തണുപ്പിലായിരുന്നു ആ ലിപ്ലോക്ക്

ചിത്രീകരണം. ആ സമയത്ത് ചുണ്ടുകള്‍ മരവിച്ച നിലയിലായിരുന്നു. താന്‍ പരിഭ്രാന്തയാകുന്നത് കണ്ട് മിലിന്ദിന് കാര്യം മനസ്സിലായി. ഉടന്‍ അദ്ദേഹം ഒരു ചൂടു കോഫി തന്നു. അത് കുടിച്ച ശേഷമാണ് ആ രംഗം ചിത്രീകരിക്കാനായത് എന്ന് മീര പറയുന്നു.

തന്മാത്രയ്ക്ക് ശേഷം മലയാളത്തില്‍ ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്സ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി

എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന്


പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല മീര വ്യക്തമാക്കി