Special Report
“”ലൈസൻസ് അടിച്ചു പോയി ഗുയ്സ്”” ഇനി റീച് കുത്തനെ കൂടും.. സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി.. MVD യെ അഭിനന്ദിച്ച് പോസ്റ്റും കമന്റും ഇട്ട് ആളുകൾ “”
ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ നിർമിച്ച വ്ളോഗർ സജു ടിഎസിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി എന്ന വാര്ത്തകളാണ് ഇപ്പോൾ വരുന്നത്. കാറിൽ സ്വിംമ്മിങ്ങ് പൂൾ ഒരുക്കി കുളിച്ചുകൊണ്ട് റോഡിലൂടെയാത്രചെയ്ത സഞ്ജു ടെക്കിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു
ഹൈക്കോടതി നിർദേശിച്ചത്. വാഹനത്തിന് രൂപമാറ്റം വരുത്തിയത് അടക്കമുളള നിയമലംഘനങ്ങൾക്ക് സാമൂഹ്യ സേവനവും പരിശീലനവുമാണ് ശിക്ഷ നൽകിയിരുന്നത്..ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതോടെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് രംഗത്തുവന്നു. വാഹനം ഓടിച്ച ഡ്രൈവറുടെ
ലൈസൻസ് റദ്ദാക്കുകയും കാറിന്‍റെ റജിസ്ട്രേഷൻ റദ്ദാക്കാൻ രജിസ്ട്രേഷൻ അഥോറിറ്റിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ മോട്ടര്‍ വാഹനവകുപ്പിനെയും മാധ്യമങ്ങളെയുംപരിഹസിച്ച് രംഗത്തുവന്നിരുന്നു.
ഇതിന്റെ ഒക്കെ കൂടെ സഞ്ജു ഇതുവരെ അപ്ലോഡ് ആകിയ വീഡിയോ മുഴുവനും പരിശോധിച്ച് ശേഷം കൂടുതൽ ലംഘനം നടത്തിയതായി കണ്ടേത്തുകയും. അതിന്റെ നടപടി എന്നോണം സഞ്ജുവിന്റെ ലൈസൻസ് ആജീവനാന്തം കട്ടാക്കി എന്ന നടപടിയും വന്നിരിക്കുന്നത്..