Connect with us

Special Report

ലോകകപ്പിനെകാൾ വലിയ ട്രോഫി ആണ് എന്റെ കയ്യിൽ ഉള്ളതെന്ന് രൺവീർ ! എന്തൊരു തിളക്കമാണ് അതിനു എന്ന് താരം

Published

on

ഖത്തർ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി ലൂസൈൻ സ്റ്റേഡിയത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തിയിരുന്നു. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായിരുന്നു താരം എത്തിയത്. മുൻ സ്പാനിഷ് ഫുട്ബോൾ താരം ഐക്കർ കാസില്ലസും ദീപിക പദുക്കോണും ചേർന്നായിരുന്നു ഫിഫ ഫുട്ബോൾ ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്.

ആദ്യമായി ആണ് ഒരു ഇന്ത്യൻ സിനിമ താരത്തിന് ലോകകപ്പ് ഫുട്ബോൾ വേദിയിൽ ഇത്തരത്തിൽ ഒരു അവസരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കും ഏറെ അഭിമാനകരമായ നിമിഷമായിരുന്നു അത്.
ഇതിനു മുൻപെല്ലാം കഴിഞ്ഞ ലോകകപ്പിൽ കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റനും ആതിഥേയ രാജ്യത്തിന്റെ പ്രമുഖ മോഡലുകളും ആയിരുന്നു സ്റ്റേഡിയത്തിൽ ട്രോഫി എത്തിക്കാറുണ്ടായിരുന്നത്.


ഭർത്താവ് രൺവീർ സിങ്ങുമായിട്ടായിരുന്നു ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ദീപിക ഖത്തറിൽ എത്തിയത്. തന്റെ ഭാര്യ ദീപികയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ് നടനും ഭർത്താവുമായ റൺവീർ സിംഗ്. ലോകകപ്പ് ഫുട്ബോൾ ട്രോഫിയോടൊപ്പം നിൽക്കുന്ന ദീപികയുടെ ചിത്രങ്ങളാണ് റൺവീർ പോസ്റ്റ് ചെയ്തത്.

“ലോകകപ്പ് ട്രോഫിയോടൊപ്പം നിൽക്കുന്നത് എന്റെ ട്രോഫിയാണ്… യഥാർത്ഥ ട്രോഫി എന്റെ കൈകളിലാണ്” ഇതായിരുന്നു ട്രോഫിയുമായി നിൽക്കുന്ന ദീപികയുടെ ചിത്രത്തിനടിയിൽ റൺവീർ കുറിച്ചത്. തുടർന്ന് സ്റ്റേഡിയത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും താരം പോസ്റ്റ് ചെയ്തു. ദീപികയോടൊപ്പം ഉള്ള നിരവധി വീഡിയോകളും താരം പങ്കുവെച്ചിരുന്നു. ” ഞാൻ അഭിമാനത്തിൽ വിങ്ങിപ്പൊട്ടുകയാണ്..

അത് എന്റെ പ്രിയപ്പെട്ടവളാണ്.. ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ നക്ഷത്രം പോലെ തിളങ്ങി നിൽക്കുന്ന അവളെ നോക്കൂ”, എന്നൊക്കെയായിരുന്നു ദീപികയുടെ വീഡിയോസ് പങ്കുവെച്ചുകൊണ്ട് റെൺവീർ സിംഗ് കുറിച്ചത്. അർജന്റീനയുടെ ഈ വിജയത്തെ മെസ്സിയുടെ മാജിക് എന്നാണ് റൺവീർ സിംഗ് വിശേഷിപ്പിച്ചത്. എക്കാലത്തെയും മികച്ച ഒരു ഫൈനൽ ആയിരുന്നു ഇതെന്നും താൻ അവിടെ ഉണ്ടായിരുന്നു എന്നും താനും ഭാര്യയും ഒരുമിച്ച് കളി കണ്ടു എന്നും അതിൽ

വളരെ സന്തോഷവും നന്ദിയുമുണ്ട് എന്നും രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് ഒരു അവിസ്മരണീയമായ കാഴ്ചയായിരുന്നു എന്നും,”ചരിത്രനിമിഷം.. ഇത് മെസ്സി മാച്ച്.. ഫിഫ ലോകകപ്പ് മെസ്സിക്ക് അല്ലാതെ മറ്റാർക്കും ഇത് സാധ്യമല്ല” എന്നുമൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. പത്താൻ എന്ന സിനിമ വിവാദം ആയി നിൽക്കുന്ന ഈ സമയത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. ലോകകപ്പ് ട്രോഫി അനാവരണം

ചെയ്തുകൊണ്ട് വിമർശനങ്ങൾക്കുള്ള മറുപടി നൽകുകയായിരുന്നു താരം. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാൻ കഴിഞ്ഞതിന്റെയും ഇത്രയും മനോഹരമായ ഫൈനൽ മാച്ച് കാണാൻ കഴിഞ്ഞതിന്റെയും സന്തോഷം പങ്കുവെച്ചു കൊണ്ടുള്ള ചിത്രങ്ങൾ ദീപികയും പോസ്റ്റ് ചെയ്തിരുന്നു. ലോകകപ്പ് കിരീടം സൂക്ഷിക്കുന്ന ട്രാവൽ കേസിന്റെ നിർമ്മാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാൻഡ് അംബാസിഡറായാണ് ദീപിക പദുക്കോൺ ഖത്തറിൽ എത്തിയത്.