പ്രശസ്ത മോഡലും അവതാരികയുമാണ് സെറീന ആൻ ജോൺസൺ. ദുബായിൽ ജനിച്ച വളർന്ന സെറീന 2022ലെ മിസ് ക്യൂൻ കേരള സൗന്ദര്യ മത്സരത്തിൽ മിസ് ഫോട്ടോജെനിക്കായിരുന്നു. 2021ൽ യുഎഇയിൽ വച്ച് നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുകയും ടോപ് 50ൽ സെറീന ഇടം നേടുകയും ചെയ്തിട്ടുണ്ട്. മോഡലിങ്ങിനൊപ്പം തന്നെ ഒരു മീഡിയ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജർ കൂടിയായിരുന്നു സെറീന.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ 5ലെ മത്സരാർത്ഥി കൂടിയാണ് സെറീന ആൻ ജോൺസൺ. ഇപ്പോഴിതാ സെറീനയുടെ ഒരു വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അടുത്തിടെ കൊച്ചിയിൽ നടന്നൊരു ഇവന്റിൽ കോൺഫിഡൻസിനെ കുറിച്ചും ബ്യൂട്ടിയെ കുറിച്ചും സെറീന നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് വൈറലാകുന്നത്.
‘മേക്കപ്പ് ചെയ്താൽ മാത്രമെ കോൺഫിഡൻസ് ഉണ്ടാകൂ എന്നില്ല. നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ ഓ… വാട്ട് എ ചരക്ക് ഐ ആം… എന്ന് ഫീൽ ചെയ്യണം.’ ഞാൻ ഉദ്ദേശിച്ചത് എപ്പോഴും ചിരി മുഖത്തുണ്ടാകണം ഹാപ്പിയായിരിക്കണം പോസിറ്റീവ് ആയിരിക്കണം എന്നാണ്…’, ഇതാണ് വൈറലാകുന്ന വീഡിയോയിൽ സെറീന പറഞ്ഞത്. ഒരു സ്ത്രീ തന്നെ ചരക്ക് എന്ന പദപ്രയോഗം മോട്ടിവേഷന് ഉപയോഗിച്ചതിനോട് വീഡിയോ വൈറലായതോടെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചു.
സെറീനയെ വിമർശിച്ച് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് അടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പഷ്ട് മോട്ടിവേഷൻ… ഇരുപ്പൊക്കെ കണ്ടപ്പോൾ സ്റ്റാൻഡേർഡ് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചു, ലോകത്തുള്ള സ്ത്രീകളെ മൊത്തമായി ചേച്ചി ഒറ്റ സെക്കന്റിൽ ചരക്ക് ആക്കി കൊടുത്തു.
എന്തൊരു പ്രോഗസ്സീവ് തോട്ട്, വല്ല പുരുഷൻമാരുമാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ പുരോഗമനം വഴിഞ്ഞ് ഒഴുകിയേനെ, സ്വന്തമായി ചരക്ക് എന്ന് വിശേപ്പിക്കുന്ന സ്ത്രീകളെ കൂടി അതിജീവിച്ച് വേണം ഇനി ആത്മാഭിമാനമുള്ള സ്ത്രീകൾ ഇവിടെ പോരാടാൻ… ഷെയിം ഓൺ യു എന്നിങ്ങനെയാണ് സെറീനയുടെ പ്രസംഗത്തെ വിമർശിച്ച് വന്ന കമന്റുകൾ.