Connect with us

Special Report

വയസാം കാലത്ത് കുറേ ബാങ്ക് ബാലൻസ് മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ… ലൈഫ് എഞ്ചോയ് ചെയ്തിട്ടുണ്ടെന്ന് തോന്നണം.. – ജീവ-അപർണയുടെ പുത്തൻ അഭിമുഖം വൈറൽ ആവുന്നു..

Published

on

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ


ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും. ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. നമ്മളെ കൊണ്ട് എടുത്താൽ പൊങ്ങാത്ത സാധനം എത്രയും പെട്ടന്ന് തറയിൽ വെക്കണം. അതുകൊണ്ടാണ് എഞ്ചിനീയറിങ് ഉപേക്ഷിച്ചത്. വീട്ടുകാരുടെ ഇഷ്ടത്തിന്

പഠിച്ചതാണ്. കാരണം ഞാൻ കൊടുത്ത ലിസ്റ്റിലുള്ളത് അവർക്ക് ഓക്കെയായിരുന്നില്ല. മൂന്ന് വർഷം എഞ്ചിനീയറിങ് പഠിച്ചിരുന്നു. ഒരുപാട് പേപ്പർ കിട്ടിയിരുന്നില്ല. പക്ഷെ എഞ്ചിനീയറിങ് പഠനം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്റെ അവസ്ഥ പാരന്റ്സ് മനസിലാക്കി.

സിനിമയായിരുന്നു എന്നും ലക്ഷ്യം. പക്ഷെ തെന്നി തെറിച്ച് ആങ്കറിങിൽ വന്നു. സൂര്യ മ്യൂസിക്ക് എന്ന ചാനലിൽ ആങ്കറായാണ് എന്റെ തുടക്കം. പിന്നീട് അവിടെ നിന്നാണ് മറ്റ് ചാനലുകളിലേക്ക് വന്നതും. അതോടെ റെസ്പോൺസിബിലിറ്റി കൂടിയതായി തോന്നി. പിന്നെ ഞാൻ ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറല്ല

കോണ്ടന്റ് ക്രിയേറ്ററാണ്. ഞാൻ ബ്രാന്റുകളുമായി ചേർന്ന് കൊളാബ് ചെയ്യുന്നത് വളരെ കുറവാണ്. പിന്നെ സ്റ്റഡീസുമായി ബന്ധപ്പെട്ടുള്ള കൊളാബ് വരുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് എഞ്ചിനീയറിങ് ഡ്രോപ്പൗട്ടായ ഞാനാണോ ആളുകളെ പഠിക്കാൻ ഉപദേശിക്കേണ്ടതെന്ന് തോന്നാറുണ്ട്. എന്റെ ഫിനാഷ്യൽ

മാനേജ്മെന്റ് പ്രശ്നമാണ്. എനിക്ക് നേരത്തെ സാധിക്കാതെ പോയ കാര്യങ്ങൾ ഇപ്പോൾ സമ്പാദിക്കുമ്പോൾ ഞാൻ ചെയ്യാറുണ്ട്. വയസാം കാലത്ത് കുറേ ബാങ്ക് ബാലൻസ് മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ. തിരിഞ്ഞ് നോക്കുമ്പോൾ ലൈഫ് എഞ്ചോയ് ചെയ്തിട്ടുണ്ടെന്ന് തോന്നണ്ടേ. എന്നോട് ചോദിച്ചാൽ ലൈഫ് എഞ്ചോയ്


ചെയ്തിട്ടുണ്ടെന്ന് എനിക്ക് പറയാൻ പറ്റും. ഒറ്റ ലൈഫ് അല്ലേയുള്ളു. അപർണയോടും അങ്ങനെ തന്നെയാണ് പറയാറുള്ളത്. നമ്മുടെ മനസാണ് എല്ലാം. വാങ്ങിക്കണമെന്ന് തോന്നിയാൽ വാങ്ങിക്കണമെന്ന് മാത്രമെ ഞാൻ പറയാറുള്ളു. പപ്പയുടെ മരണശേഷം അമ്മ വീണ്ടും വിവാഹം ചെയ്തു

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company