വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

in Special Report

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം മമ്മൂട്ടിയെ പോലെയാണ് നടിയുടെ സൗന്ദര്യ സംരക്ഷണം എന്നാണ് പലരും പറയാറുള്ളത്.

പ്രായം കൂടുംതോറും ഇവരുടെ സൗന്ദര്യം കൂടി വരികയാണ് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ ഇവർ ഇതുവരെ വിവാഹം ചെയ്തിട്ടില്ല എന്നതാണ്. ഇപ്പോൾ അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് മായ.

ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇവർ ചെറിയ ഒരു ഇടവേള എടുത്തിരുന്നു. ഏകദേശം ഏഴുവർഷം നീണ്ട ഇടവേള ആണ് ഇവർ എടുത്തത്. പിന്നീട് ആറാട്ട് എന്ന സിനിമയിലൂടെയാണ് ഇവർ തിരിച്ചുവന്നത്. ഇപ്പോൾ ഫോട്ടോഷൂട്ട് ഒക്കെയായി വളരെ സജീവമാണ് നടി.

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും സാരിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ആരാധകർക്കും ഇതുതന്നെയാണ് ഇഷ്ടം എന്നാണ് ഈ

ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്. അതേസമയം നടിക്ക് ഏകദേശം 40 വയസ്സിന് മുകളിൽ പ്രായമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ വിവാഹം ചെയ്യാതെ തുടരുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം താരം

ഒരിക്കൽ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞിരുന്നു. മുൻ സിനിമ താരം ആനി അവതരിപ്പിക്കുന്ന പരിപാടിയാണ് ഇത്. തനിക്ക് എന്തുവേണമെന്ന് ചിന്തിക്കാനും പ്രവർത്തിക്കുവാനും ഉള്ള പക്വത ഇപ്പോൾ ആയിട്ടുണ്ട് എന്നും തൻറെ

വീട്ടിൽ നിന്നും ഒരിക്കലും ആരും ഞാൻ എന്തുകൊണ്ടാണ് വിവാഹം ചെയ്യാത്തത് എന്ന് തിരക്കിയിട്ടില്ല എന്നുമാണ് നടി പറയുന്നത്. നാട്ടുകാർക്ക് മാത്രമാണ് ഈ പ്രശ്നം ഉള്ളത് എന്നും അതുകൊണ്ടുതന്നെ നാട്ടുകാരുടെ അഭിപ്രായങ്ങൾക്ക് മുഖം കൊടുക്കാറില്ല

എന്നുമാണ് മായ പറയുന്നത്. തിരുവനന്തപുരം ജഗതി സ്വദേശിയാണ് മായ. ക്യാബിൻ ക്രൂ ആയി ഇവർ ജോലി ചെയ്തിരുന്നു. മോഡലിംഗ് രംഗത്തും ഇവർ വളരെ സജീവമാണ്. ഇതിനുശേഷമാണ് ഇവർ അഭിനയം മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്.