വരാപ്പുഴയിൽ ജീവനൊടുക്കിയത് പാൽപായസത്തിലെ നായികയുടെ ഭർത്താവും മകനും

ഒടിടി സിനിമ പാൽപായസത്തിലെ നായിക ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവിനേയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.യൂട്യൂബറും വെബ് സീരിസുകളിലെ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭര്‍ത്താവ് ഷെരീഫ്, മകന്‍ അല്‍ഷിഫാഫ് എന്നിവരെയാണ് കഴിഞ്ഞദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് മകനെ കൊലപ്പെടുത്തി

ജീവനൊടുക്കാന്‍ ഷെരീഫിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യൂട്യൂബറും വെബ് സീരിസ് നടിയും നിരവധി ഫോളോവേഴ്‌സുള്ള സാമൂഹികമാധ്യമ താരവുമായ ദിയ ഗൗഡ എന്ന പേരില്‍ അറിയപ്പെടുന്ന ഖദീജയാണ് മരിച്ച ഷെരീഫിന്റെ ഭാര്യ. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഷെരീഫും നാലു വയസുകാരന്‍ മകനും വരാപ്പുഴ മണ്ണുംതുരത്തിലുളള വാടകവീട്ടില്‍ താമസമാക്കിയത്.
എന്നാല്‍, ഖദീജ ഇവരുടെ ഒപ്പമുണ്ടായിരുന്നില്ല.

ആലുവയിലെ ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഷെരീഫിനെയും മകന്‍ അല്‍ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനുമുമ്പ് താനും മകനും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഭാര്യ ഖദീജയെ ഷെരീഫ് അറിയിച്ചിരുന്നതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. ഇതു വിശ്വസിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങളും ഖദീജയ്ക്ക് അയച്ചുനല്‍കിയതിന്റെ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഖദീജയുടെ സുഹൃത്തിന്റെ ഫോണില്‍നിന്നും മണ്ണുംതുരുത്തിലുള്ള ഒരാളുടെ ഫോണിലേക്ക് ഈ ചിത്രങ്ങള്‍ അയച്ചിരുന്നു. ഇങ്ങനെയാണ് പോലീസിന് വിവരം കിട്ടിയത്.ഷെരീഫ് ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ് വിളിച്ച വിവരം ഭാര്യ ഖദീജയെയും മണ്ണുംതുരുത്തിലെ അയല്‍വാസിയുടെ ഫോണിലും വിളിച്ചു പറഞ്ഞിരുന്നു. അവിടേക്ക് ചെല്ലണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അയല്‍വാസിയും പോലീസും വിവരം അറിഞ്ഞെത്തിയപ്പോഴേക്കും പിതാവും മകനും മരിച്ചിരുന്നു.

മലപ്പുറം വാളാഞ്ചേരി സ്വദേശിയായ ഷെരീഫ് ആറ് വര്‍ഷം മുമ്പാണ് ഖദീജയെ വിവാഹം കഴിച്ചത്. ഷെരീഫിന്റെയും മകന്റെയും മൃതദേഹം ഏറ്റുവാങ്ങാന്‍ ഖദീജ എത്തിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയില്‍നിന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഖദീജ ചാവക്കാട് സ്വദേശിനിയാണ്. അതേസമയം, ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ഒടിടി സിനിമ ആണ് പാൽപായസം.ഒടിടി സിനിമയെന്ന പേരിൽ അശ്ലീല സിനിമയാണ് എന്ന് പറയാതെ

അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ പാൽപായസത്തിന്റെ സംവിധായിക ലക്ഷ്മി ദീപ്ത എന്ന ശ്രീല പി. മണി അറസ്റ്റിൽ ആയ വാർത്തകൾ ആണ് പുറത്തു വന്നത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ നടനാണ് പരാതിയുമായി കോടതിയെ സമീപിച്ചത് ,തന്നെ ഒടിടി സിനിമയെന്ന പേരിൽ വിളിക്കുകയും ഒടുവിൽ തന്നെ അഭിനയിപ്പിച്ച സിനിമ അശ്ലീല ചിത്രമായിരുന്നു എന്നും കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണു യുവനടന്റെ പരാതി ,

ഈ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തേടി വനിതാ സംവിധായിക ലക്ഷ്മി ദീപ്തി തിരുവനന്തപുരം കോടതിയിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ നവംബറിൽ തള്ളി ഇരുന്നു , ഒടിടി പ്ലാറ്റ്‌ഫോമില്‍ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം ഒക്‌ടോബർ മാസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ സംപ്രേഷണം തടണമെന്നാവശ്യപ്പെട്ടു യുവനടന്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ വിവരങ്ങള്‍ നല്‍കാതെ തെറ്റിദ്ധരിപ്പിച്ചാണ് സീരിസില്‍ അഭിനയിപ്പിച്ചെന്നും ജീവിതം

ദുരിതത്തിലായെന്നും കാണിച്ചാണു ഹൈക്കോടതിയെ സമീപിച്ചത്.ഒടിടി പ്ലാറ്റ്ഫോമിന്റെ മറവില്‍ യുവതി യുവാക്കളെ കബളിപ്പിച്ച് അശ്ലീല രംഗങ്ങളിൽ അഭിനയിപ്പിച്ച് നീലച്ചിത്ര നിര്‍മ്മാണം നടത്തിയെന്ന കേസിൽ യെസ്മ വെബ് സീരീസ് മാനേജിംഗ് ഡയറക്ടറും സംവിധായികയുമായ, ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യ അപേക്ഷ സ്വീകരിച്ച സമയത്തു സൈബർ ക്രൈം പോലീസും കോവളം പോലീസും കേസ് ഡയറി ഫയലുകൾ ഒക്ടോബർ നാലിന് ഹാജരാക്കാണം എന്നും കോടതി ഉത്തരവിട്ടിരുന്നു.

കോവളം ക്രൈം കേസിൽ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് സി ഡി ഫയൽ ഹാജരാക്കാൻ ഉത്തരവിട്ടത്. കോവളം കേസിൽ ഒന്നാം പ്രതി ലക്ഷ്മി ദീപ്തയും രണ്ടാം പ്രതി എ എൽ അബിസണുമാണ്. യുവതീ യുവാക്കളുടെ പരാതിയിലെടുത്ത നാല് അശ്ലീല വീഡിയോ കേസുകളിൽ സംവിധായിക നാല് മുൻകൂർ ജാമ്യഹർജികൾ ഫയൽ ചെയ്തിരുന്നു ,ഒരു കേസിൽ ഇവരുടെ സഹായി അബിസൺ രണ്ടാം പ്രതിയാണ്.