നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ലക്ഷ്മിറായ്. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയാണ് താരം അഭിനയിച്ച ഫലിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നിലനിർത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഭാഷകൾക്കു പുറമേ കന്നഡയിലും ഹിന്ദിയിലും സിനിമകൾ താരം ചെയ്തിട്ടുണ്ട്. 2005 മുതൽ താരം ഇതുവരെയും സിനിമ മേഖലയിൽ സജീവമാണ്. 2005 പുറത്തിറങ്ങിയ കന്നഡയിലെ ഒരു ഷോർട്ട് ഫിലിമായ വാല്മീകിയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെയാണ് തമിഴ് സിനിമയായ കർക്ക കസദര എന്ന ആദ്യ സിനിമയിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച
തമിഴ് സിനിമകളിൽ താര പ്രത്യക്ഷപ്പെട്ടു. 2007 ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അണ്ണൻ തമ്പി , 2 ഹരിഹർ നഗർ , മോഹൻലാലിനൊപ്പം ഇവിടെ സ്വർഗാനുരാഗം , മമ്മൂട്ടിക്കൊപ്പം ചട്ടമ്പിനാട് എന്നിങ്ങനെ നിരവധി വിജയ ചിത്രങ്ങളിലൂടെ താരം
മലയാളികൾക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ ആണെങ്കിലും വളരെ സുന്ദരിയായാണ് താരത്തെ കാണപ്പെടാറുള്ളത്.
സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. എന്നാൽ താരത്തെ സിനിമാ മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച് നെ കുറിച്ചാണ് ഇപ്പോൾ തുറന്നു പറയുന്നത്. ഇപ്പോൾ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും സിനിമാ മേഖലയിൽ ഇല്ല എന്ന് പറഞ്ഞാലും ഉള്ളതിനെ തള്ളിക്കളയാനാവില്ല എന്നാണ് താരം പറയുന്നത്. സിനിമയോട് വലിയ മോഹം ഉണ്ടായിരുന്ന തന്റെ സുഹൃത്ത്
ഓഡിഷന് പോയപ്പോൾ രതിമൂർച്ചയുടെ സമയം അഭിനയിക്കാനും ആ സമയത്ത് ഉണ്ടാകുന്ന ശബ്ദമുണ്ടാക്കാനും ആണ് അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടത് എന്നാണ് താരം പറയുന്നത്. സിനിമയിൽ അത്രത്തോളം ഡീപ് ആയ സീനുകൾ ഉണ്ട് എന്നത് ഉറപ്പു തന്നെയാണ്. പക്ഷേ ഒരാളുടെ കഴിവ് നോക്കുന്നത് ഇങ്ങനെയാണോ എന്ന് താരം ചോദിക്കുകയുണ്ടായി. ധരിച്ച വസ്ത്രങ്ങൾ മാറ്റി അടി
വസ്ത്രത്തിൽ മാത്രം ഒരുപാട് സമയം നിൽക്കേണ്ടി വന്ന ഒരുപാട് പെൺകുട്ടികളുടെ അനുഭവം തനിക്കറിയാമെന്നും ബിക്കിനിയിൽ റാംപ് വാക്ക് നടത്തിച്ച് ഒരുപാട് സംഭവങ്ങൾ ഉണ്ട് എന്നും മാറിടത്തിന് അളവെടുക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നും താരം അഭിമുഖത്തിൽ പറഞ്ഞു. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് വൈറലായത്.